കുട്ടീം കോലും
2013 ഏപ്രിൽ 20, ശനിയാഴ്‌ച
വേട്ടപട്ടികളെ കുടുക്കിയ ബുദ്ധി
ഒരു ദിവസം പുലര്‍ച്ചെ കിന്നരി എഴുന്നേറ്റത് മിന്റു മാനിന്റെ കരച്ചില്‍ കേട്ടാണ്.
മരപൊത്തിനുളളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കിന്നരി കണ്ടത് താഴെ നില്‍ക്കുന്ന മാന്‍ കൂട്ടമാണ്.
കിന്നരി : എല്ലാവരും നന്നായി അണയ്ക്കുന്നുണ്ടല്ലോ, എന്തു പറ്റി
മിന്റു: കിന്നരി ഞങ്ങള്‍ക്ക് ഒരു രക്ഷയുമില്ല രണ്ട് വേട്ടപട്ടികള്‍ വന്നിട്ടുണ്ട്. അവര്‍ കാരണം കാട്ടില്‍ ജീവിക്കാന്‍ ജീവിക്കാന്‍ വയ്യ. ഇതിനോടകം രണ്ടു പേരെ പിടിച്ചു.
കിന്നരി : വേട്ടപട്ടികളോ, എവിടെ നിന്നു വന്നു.
മിന്റു: അറിയില്ല , പുഴയോരത്ത് പുല്ലു തിന്നാന്‍ പോയപ്പോള്‍ പിന്നാലെ കൂടിയതാണ്.
ഇന്നലെ വൈകിട്ട് താമസസ്ഥലത്തും എത്തി.
മിന്നുവും, അപ്പുവും കിന്നരിയുടെ അടുത്ത് എത്തി.
അപ്പു: സൂക്ഷിക്കണം, വേട്ടപട്ടികള്‍ എല്ലാ തന്ത്രവും അറിയാം.
മിന്നു : കിന്നരി ഇവര്‍ ഇവിടെ നില്‍ക്കട്ടെ ഞാന്‍ ഒന്ന് കറങ്ങിയിട്ട് വരാം.
മിന്നു പറന്നു പൊങ്ങി
അപ്പു: കൂട്ടുകാരെ നിങ്ങള്‍ ഇവിടെ വിശ്രമിക്ക് , പ്രശ്‌നം പരിഹരിക്കാനുളള വഴി കിന്നരി തേടുന്നുണ്ട്.
പണ്ട് ഏതു പ്രശ്‌നം വന്നാലും ഒഴിഞ്ഞു മാറിയിരുന്ന അപ്പുവാണോ, കിന്നരി ഒരു ചിരിയോടെ അവനെ നോക്കി, എന്നിട്ട് ചോദിച്ചു.
കിന്നരി : അപ്പു എന്തു വഴി കണ്ടെത്തും
അപ്പു: മിന്നു പോയിട്ടു വരട്ടെ, കിന്നരിക്ക് എന്തെങ്കിലും എളുപ്പവഴി ഒക്കും എനിക്ക് ഉറപ്പാണ്.
പറഞ്ഞു തീരും മുമ്പ് മിന്നു പറന്നെത്തി.
താഴെ നിന്ന മാന്‍കൂട്ടം ചോദിച്ചു.
എന്താ ആ ഭീകരന്‍ പട്ടികളെ കണ്ടോ,
മിന്നു: അവര്‍ പുഴയ്ക്ക് അക്കരെ നിന്നാണ് വരുന്നത്, വെളളം കുറവായത് കാരണം,
കുന്നിന്‍ ചെരുവിലൂടെ നീന്തിക്കയറാം,
കിന്നരി: അവര്‍ ഇപ്പോള്‍ എവിടെയുണ്ട്
മിന്നു : കുന്നിന്‍ ചെരുവില്‍ പാറക്കൂട്ടത്തിന്റെ താഴെയുണ്ട്.
കിന്നരി: നമ്മള്‍ക്ക് അവിടെ വരെ പോകാം.
അപ്പു: അവരെ പിടിക്കാനുളള സൂത്രം റെഡിയായോ
കിന്നരി: മിന്റു നീ കൂടി വരണം
മിന്നു: കിന്നരി അവര്‍ വേഗത്തില്‍ ഓടും ഇപ്പോള്‍ തന്നെ അവന്‍മാര്‍ മാനിറച്ചിയുടെ രുചി അറിഞ്ഞു കഴിഞ്ഞു.
കിന്നരി : ഇവള്‍ വരട്ടെ , മാന്‍കുട്ടിയെ കണ്ടാലല്ലേ അവന്‍മാര്‍ നമ്മുടെ വലയില്‍ കുടുങ്ങുകയുളളു.
അപ്പു : കിന്നരി , എന്താ നിന്റെ മനസ്സില്‍
കിന്നരി: അവര്‍ കിടക്കുന്ന പാറകൂട്ടത്തില്‍ ഒരു ഗുഹയുണ്ട്. അതിനകത്തേക്ക് അവരെ ഓടിച്ചു കയറ്റണം, ബാക്കി അവിടെച്ചെല്ലുമ്പോള്‍ പറയാം.
കിന്നരിയും സംഘവും പാറക്കൂട്ടത്തിന്റെ താഴെയെത്തി.
അങ്ങുമാറി, മൂന്ന് തടിയന്‍ പട്ടികള്‍ ഒരു മാനിനെ തിന്ന് തീര്‍ത്ത് കിടക്കുന്നു.
മിന്റു: കിന്നരി, എനിക്ക് പേടിയാവുന്നു എന്നെ കണ്ടാല്‍ അവന്‍മാര്‍ തിന്നും.
കിന്നരി: നീ പേടിക്കണ്ട, ഞാന്‍ പറയുന്നതുപോലെ ചെയ്യണം.
മിന്റു : എന്താണ് ?
കിന്നരി : അവരുടെ മുന്നില്‍ ചെന്നിട്ട് ശ്രദ്ധയാകാര്‍ഷിക്കണം, എന്നിട്ട് ഓടി ഈ കാണുന്ന ഗുഹയിലേക്ക് കയറണം.
മിന്റു: അപ്പോള്‍ അവര്‍ പിടിക്കില്ലേ
കിന്നരി: ഇതിന്റെ അങ്ങേ അറ്റത്ത് ചെറിയൊരു വാതിലുണ്ട്, അതിലേ ഇറങ്ങണം,
മിന്റു: ആ വാതിലിലൂടെ ഇഴഞ്ഞ് ഇറങ്ങണ്ടെ, ഞാന്‍ വലുതല്ലേ,
കിന്നരി : ഗുഹയിലേക്ക് കയറുമ്പോള്‍ നീ ചെറുതാകും
മിന്നു: മിന്റു നീ ധൈര്യമായിട്ട് കിന്നരി പറയുന്നതുപോലെ ചെയ്യ് . ഒരു പ്രശ്‌നവും ഉണ്ടാകില്ല.
കിന്നരി: അപ്പു നീ ഗൂഹയുടെ വാതുക്കല്‍ ഇരിക്കുന്ന കല്ലു കണ്ടോ, അതിന്റെ പിന്നില്‍ മറഞ്ഞിരിക്കണം. പട്ടികള്‍ അകത്തുകയറിയാല്‍ ഉന്തി വാതില്‍ അടയ്ക്കണം.
ഇനി മിന്റുവും കൂട്ടരും പണിതുടങ്ങിക്കോ,
കിന്നരി പറയേണ്ട താമസം മിന്റു വേട്ടപട്ടികളുടെ മുന്നില്‍ കൂടി ഓടി.
കൊഴുത്ത് തടിച്ച മിന്റുവിനെ കണ്ട ഭീമന്‍ വേട്ടപട്ടികള്‍ അവര്‍ക്ക് പിന്നാലെ കുരച്ചു കൊണ്ട് പാഞ്ഞു.
ശരം വിട്ടപോലെ പാഞ്ഞ മിന്റു ഗുഹയ്ക്കുളളിലേക്ക് ഓടിക്കയറി.
കിന്നരി: കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, വനദേവതെ മിന്റു ചെറുതാവട്ടെ,
ഗുഹയ്ക്കുളളില്‍ കയറിയ മിന്റു കുട്ടിമാനായി മാറി
കിന്നരിക്ക് പിന്നാലെ ഓടി പിന്നിലെ ചെറിയ മാളത്തിലൂടെ പുറത്ത് കടന്നു.
ഗുഹയുടെ മുന്നിലെത്തിയ വേട്ട നായ്ക്കള്‍ പറഞ്ഞു.
മണ്ടന്‍ മാന്‍ അവന്‍ ഇതിനകത്ത് കുടുങ്ങി നമ്മള്‍ക്ക് കയറി പിടിക്കാം.
മിന്റു പുറത്ത് കടന്നത് അറിയാതെ തടിയന്‍മാന്‍ മൂന്നും അകത്തുകയറി,
പാറക്കൂട്ടത്തിന് മുകളില്‍ ഇരുന്ന മിന്നു ഉച്ചത്തില്‍ പറഞ്ഞു.
അപ്പു കല്ല് ഉരുട്ട്,
കേള്‍ക്കേണ്ട താമസം അപ്പു ഭീമന്‍ കല്ലുകൊണ്ട് ഗുഹയുടെ വാതില്‍ അടച്ചു.
വാ നമ്മള്‍ക്ക് കാട്ടിലേക്ക് മടങ്ങാം.
കിന്നരിക്കൊപ്പം മടങ്ങുമ്പോള്‍ മിന്റു ചോദിച്ചു.
മിന്റു കിന്നരി, അവര്‍ അതിനുളളില്‍ കിടന്ന് ചാവില്ലേ
കിന്നരി : എന്താ സങ്കടമുണ്ടോ?
അപ്പു: മിന്റു , ആ ദുഷ്ടന്‍മാര്‍ അവിടെ കിടന്ന് ചാവട്ടെ നിനക്ക് എന്താ,
മിന്റു: എന്നാലും ഞാനല്ലേ അവരെ ചതിയില്‍ പ്പെടുത്തിയത്.
കിന്നരി : നീ വിക്ഷമിക്കണ്ട,അവര്‍ ചാവില്ല.
ആ ഗുഹയ്ക്കുളളില്‍ വെളളമുണ്ട്.
അതുമാത്രം കുടിച്ച് അതിനുളളില്‍ രണ്ടു ദിവസം കിടക്കുമ്പോള്‍ മെലിയും. അപ്പോള്‍ ചെറിയ വാതിലിലൂടെ ഇഴഞ്ഞ് പുറത്തിറങ്ങിക്കോളും.
അപ്പു : അന്നേരം , അവര്‍ വീണ്ടും ഇവരെ ശല്യം ചെയ്യില്ലേ.
കിന്നരി: ഇല്ല , തളര്‍ന്നു കഴിഞ്ഞതിനാല്‍ അവര്‍ വേഗം പുഴകടന്ന് അവരുടെ യജമാനന്റെ അടുത്ത് പൊയ്‌ക്കോളും. അവിടെ അവര്‍ക്ക് കഷ്ടപ്പെടാതെ ഭക്ഷണം കിട്ടും.
അപ്പു: എന്താ ഉറപ്പ്,
കിന്നരി: ഇവര്‍ ആരോ വളര്‍ത്തിയ വേട്ടപട്ടിയാണ്, പുഴകടന്ന് വന്നപ്പോള്‍ ഇറച്ചി കിട്ടിയതുകൊണ്ട് ഇവിടെ ചുറ്റിക്കറങ്ങിയതാണ്,
പട്ടിയാകുമ്പോള്‍ യജമാനനെ തേടിപോകും. അതാണ് ഇവയുടെ ശീലം.
2013 ഏപ്രിൽ 10, ബുധനാഴ്‌ച
ചിന്നന്റെ തന്ത്രം
ചിണ്ടന്‍ കടുവ ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം ഗുഹയ്ക്ക് പുറത്തിറങ്ങി.
ചിണ്ടന്‍ : വല്ലാത്തെ കിടപ്പ് ആകെ വലഞ്ഞു.
ഒപ്പം നിന്നിരുന്ന
ചിന്നന്‍ ; ശരിയാണ് ചിണ്ടാ നീയാകെ എല്ലും തോലുമായി, ഇതിനു കാരണക്കാര്‍ ആ കിന്നരിയും കൂട്ടരുമാണന്ന് ഓര്‍ക്കണം.
ചിണ്ടന്‍ : അതു ഞാന്‍ മറക്കില്ല, ആ കുട്ടിയാന അവനെ ശരിപ്പെടുത്തിയിട്ടെ എനിക്ക് വിശ്രമം ഉളളു.
വക്രന്‍ : ചിണ്ടാ , അവന്‍മാര്‍ നിസാരക്കാരനല്ല, എന്നെ കടന്നലിനെ കൊണ്ടു കുത്തിപ്പിച്ചതാണ്.
ചിന്നന്‍ : അവരെ പിടികൂടണമെങ്കില്‍ സൂത്രം തന്നെ പ്രയോഗിക്കണം. തല്‍ക്കാലം നമ്മള്‍ക്ക് ആനകുട്ടിയെ വിടാം, എന്നിട്ട് ആ മിന്നു പ്രാവിനെ കുടുക്കാനുളള വഴിനോക്കാം.
ചിണ്ടന്‍ : ചിന്നാ , ഇത്തിരി ഇല്ലാത്ത പ്രാവിനെ കിട്ടിയിട്ട് എന്തു ചെയ്യാന്‍
ചിന്നന്‍ : ഇതാണ് ശക്തിയുണ്ടായിട്ട് കാര്യമില്ല ബുദ്ധിവേണം എന്ന് പറയുന്നത്. നമ്മുടെ നീക്കം നിരീക്ഷിക്കുന്നത് മിന്നുവാണ്. അവളെ പിടികൂടിയാല്‍ പിന്നെ അപ്പുവിനെയും, കിന്നരിയെയും പിടിക്കാം.
വക്രന്‍ : അതിനെന്താ വഴി
ചിന്നന്‍ : സൂത്രമുണ്ട്, കയ്യിലെ സഞ്ചിയില്‍ നിന്ന് ഒരു പിടി ഗോതമ്പ് വാരി കാണിച്ചു. പിന്നെ ഒരു വലയും.
വക്രന്‍ ഇതെന്തിനാണ്.
ചിന്നന്‍ : മിന്നുവരുന്ന അത്തിമരത്തിന്റെ ചുവട്ടില്‍ ഗോതമ്പ് വിതറും,വക്രന്‍ വലയുമായി മരകൊമ്പില്‍ ഇരിക്കണം. മിന്നു ഗോതമ്പ്തിന്ന് രസം കയറുമ്പോള്‍ വല വീശി പിടികൂടണം.
ചിണ്ടന്‍ : സൂത്രം ഉഗ്രന്‍ ,എങ്കില്‍ നമ്മള്‍ക്ക് നീങ്ങാം.
പതിവുപോലെ തീറ്റതേടി ഇറങ്ങിയ മിന്നുവിന് വിശ്വസിക്കാന്‍ ആയില്ല.
അത്തിമരത്തിന്റെ ചുവട്ടില്‍ നിറയെ ഗോതമ്പുമണികള്‍
മിന്നു : കാക്കള്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നതാവും .എന്തായാലും അവ വന്ന് കൊത്തിഓടിക്കും മുമ്പ് കുറച്ചുതിന്നാം
മരച്ചുവട്ടില്‍ പറന്നിറങ്ങി, ഗോതമ്പ് രുചിയോടെ അകത്താക്കി രസിച്ചിരുന്ന മിന്നുവിന്റെ മേലേ വല വന്നു വീണത് പെട്ടന്നായിരുന്നു.
മിന്നു : അയ്യോ അമ്മേ, രക്ഷിക്കണേ,
വലയ്ക്ക് പിന്നാലെ മരത്തില്‍ നിന്ന് ചാടിയ വക്രനാണ് മറുപടി പറഞ്ഞത്.
അലറി വിളിക്ക് നിന്നെ ആരു രക്ഷിക്കും എന്ന് നോക്കാം,
മരത്തിന് പിന്നില്‍ നിന്ന് ചിന്നനും പുറത്തുവന്നു.
ചിന്നന്‍ : വക്രാ , നീ പോയി ഗുഹയില്‍ നിന്ന് ചിണ്ടനെ വിളിച്ചുകൊണ്ടുവാ, എന്നിട്ടു വേണം ഇവളെ സൂപ്പാക്കാന്‍.
കേട്ടപാതി വക്രന്‍ പാഞ്ഞു.
ചിണ്ടന്റെ ഗുഹയിലേക്ക് കയറും മുമ്പ് ,മലയുടെ താഴെ അപ്പുവിനെ വക്രന്‍ കണ്ടു.
ഏയ് ആനക്കുട്ടി, നിന്റെ കൂട്ടുകാരന്‍ പ്രാവിനെ ഞങ്ങള്‍ പിടിച്ചു.ചിണ്ടനെ വിളിക്കാന്‍ പോവുകയാണ് അവളെ സൂപ്പുവയ്ക്കാന്‍
അപ്പുവിന് വിശ്വസിക്കാന്‍ ആയില്ല, അവന്‍ അത്തിമരത്തിന്റെ അടുത്തേക്ക് പാഞ്ഞു.
മരത്തിനടുത്ത് ചെല്ലും മുമ്പു തന്നെ അപ്പു ആ കാഴ്ച കണ്ടു, വലയില്‍ കുടുങ്ങി കിടക്കുന്ന മിന്നു.
തൊട്ടപ്പുറത്ത് തീ കൂട്ടി വെളളം തിളപ്പിക്കുന്ന ചിന്നന്‍ ചെന്നായ്. കുറ്റിക്കാടിന് മറഞ്ഞിരുന്ന അപ്പു പ്രാര്‍ത്ഥിച്ചു.
വനദേവതേ, കിന്നരിയെ അത്തിമരത്തിന്റെ അടുത്ത് എത്തിക്കണേ, മിന്നു അപകടത്തിലാണേ.
പുഴയോരത്ത്, പൂക്കളില്‍ നിന്ന് തേന്‍ നുകര്‍ന്നു നിന്ന കിന്നരി ആ പ്രാര്‍ത്ഥന കേട്ടു.
എന്തോ അപകടമുണ്ട് അപ്പു വിളിക്കുന്നുണ്ടല്ലോ, കിന്നരി അങ്ങോട്ട് പാഞ്ഞു.
കരഞ്ഞുകൊണ്ടിരുന്ന അപ്പുവിന്റെ മുന്നില്‍ കിന്നരി എത്തി.
കിന്നരിയെ കണ്ടതും അപ്പു വീണ്ടും കരയാന്‍ തുട
ങീ... ങീ... മിന്നുവിനെ അവര്‍ പിടിച്ചു.
കിന്നരി : അപ്പു നീ കരയാതിരി , എന്തെങ്കിലും വഴിനോക്കാം.
അപ്പു : എന്തു വഴി, ദേ ചിന്നന്‍ വെളളം തിളപ്പിക്കുവാ, മിന്നുവിനെ സൂപ്പാക്കാന്‍ ആണന്നാണ് പറയുന്നത്.
കിന്നരി : നീ കണ്ണടച്ച് മിണ്ടാതിരി, മിന്നുവിനെ രക്ഷിക്കാം.
കിന്നരി : അപ്പു നിനക്ക്, ആ കലം തട്ടിമറിക്കാമോ
അപ്പു : അയ്യോ എനിക്ക് പേടിയാ
കിന്നരി : ശരി എങ്കില്‍ നിന്റെ തുമ്പിക്കൈ നീളട്ടെ,......
പറഞ്ഞു തീരും മുമ്പ് അപ്പുവിന്റെ തുമ്പിക്കൈ, പെരുമ്പാമ്പുപോലെ നീണ്ടു.
തിളച്ചിരുന്ന വെളളവും കലവും എടുത്ത് പൊക്കി, ചിന്നന്റെ തലയിലേക്ക് ഒരൊറ്റ ഒഴി.
ചിന്നന്‍ : അമ്മേ, ഭൂതം എന്റെ ദേഹം മുഴുവന്‍ പൊളളിയേ.
മിന്നുവിനെ പിടികൂടിയത് കാണാന്‍ എത്തിയ ചിണ്ടനും, വക്രനും കണ്ടത് ദേഹമാകെ പൊളളി, അലറിക്കൊണ്ട് ഓടുന്ന ചിന്നനെയാണ്,
ചിന്നന്‍ : ചിണ്ടാ , ഓടിക്കോ, അത്തിമരത്തില്‍ ഭൂതമുണ്ട് . അതാണ് എന്റെ മേല്‍ ചൂടുവെളളം ഒഴിച്ചത്.
ചിണ്ടന്‍ നോക്കിയപ്പോള്‍,
അതാ, കലം ചുറ്റിപ്പിടിച്ച ഒരു വലിയ പാമ്പ് ചിന്നനു പിന്നാലെ, കണ്ടപ്പോള്‍ തന്നെ ചിണ്ടനും വാലും ചുരുട്ടി ഓട്ടം.
വക്രന്‍ : എന്റെ അമ്മോ, എന്റെ ബോധം മറയുന്നേ, വക്രന്റെ തലയിലും കിട്ടി അടി.
ചതിയന്‍മാരുടെ ഓട്ടം കണ്ടോ,
കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവന്ന കിന്നരി അപ്പുവിനോട് പറഞ്ഞു
അപ്പു കിന്നരി, എന്റെ തുമ്പിക്കൈ പൊളളിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
കിന്നരി : അത് പിന്നെ ശരിയാക്കാം, ഇപ്പം മിന്നുവിനെ വലപൊക്കി രക്ഷിക്കാം.
അപ്പുവും കിന്നരിയും ചെന്ന് വല ഉയര്‍ത്തി മിന്നുവിനെ രക്ഷപെടുത്തി.
2013 ഏപ്രിൽ 9, ചൊവ്വാഴ്ച
ചിണ്ടന്‍ കടുവയുടെ പിറന്നാള്‍
കരിങ്കുന്നിന്റെ മുകളിലെ പാറയില്‍ മാനത്തേക്ക് നോക്കി കിടക്കുകയായിരുന്നു ചിന്നന്‍
അപ്പോഴാണ് ആ വിളി കേട്ടത്
ചിന്നോ : എടാ ചിന്നോ
ചിന്നന്‍ : നാശം മണ്ടന്‍ കരടി എഴുന്നളളുന്നുണ്ട് ഇനിസൈ്വര്യം തരില്ല
:വിക്രന്‍ : നീയെന്താ നക്ഷത്രം എണ്ണി നോക്കുകയാണോ? എവിടെയെല്ലാം തിരഞ്ഞു നിന്നെ
ചിന്നന്‍ :എന്താ, ആനയെ വല്ലതും തിന്നാന്‍ കിട്ടിയോ
വക്രന്‍ : ഇല്ല, അത്തി മരത്തില്‍ നിന്ന് നല്ലൊരു തേന്‍ കൂടും അത്തി
പഴങ്ങളും കിട്ടി, വയറും നിറഞ്ഞു. ഇത്തിരി മിച്ചമുണ്ട് നിനക്ക് വേണ്ടി.
ചിന്നന്‍: പോടാ നല്ലൊരു മാനിനെ തിന്നുന്നത് സ്വപ്നം കണ്ടു
കിടക്കുകയായിരുന്നു. അന്നേരമാണ് നാശം നീ വിളിച്ചത്.
വക്രന്‍ :എവിടെ നിന്ന് കിട്ടി മാനിനെ
ചിന്നന്‍ : ഓ, മരമണ്ടൂസിനെ കൊണ്ടു തോറ്റു.
വക്രന്‍ :നീ തന്നെ തിന്നോ, അതിനെന്തിനാ എന്നോട് വഴക്കിടുന്നേ.
പിണക്കത്തില്‍ മുഖം വീര്‍പ്പിച്ച് വിക്രന്‍ പാറയുടെ ഒരു ഭാഗത്ത് മാറി ഇരുന്നു.
ചിന്നന്‍ :എടാ വക്രാ നമ്മുടെ ചിണ്ടന്‍ എവിടെയാണ് വല്ല വിവരവും ഉണ്ടോ?
വക്രന്‍ പുലര്‍ച്ചെ വിട്ടു പിടിക്കുന്നത് കണ്ടു, ഏതോ അമ്മാവനെ
കാണാനുണ്ടന്ന് പറഞ്ഞ് വൈകിട്ട് എത്തിക്കാണും
ചിന്നന്‍ : ജിമ്പു അമ്മാവനെയായിരിക്കും, എങ്കില്‍ അവന് കോളായി നല്ല
ഇറച്ചിയും , ഭക്ഷണവും കിട്ടും, നാളെ ഇവിടെ കാണുമോ എന്തോ?
വക്രന്‍ : എന്താടാ വിശേഷം
ചിന്നന്‍ : നമ്മുടെ ചിണ്ടന്റെ പിറന്നാളാണ് നാളെ
വക്രന്‍ :ആതെയോ അവന് ഇത്തിരി തേന്‍ കൊടുക്കാം,
ചിന്നന്‍ തേന്‍ മാത്രമാക്കണ്ട ഒരു ചക്കപ്പഴം കൂടി കൊടുക്ക്
ദേഷ്യത്തോടെ ചിന്നന്‍ പറഞ്ഞു
വക്രന്‍ :അതിപ്പോ എവിടെ കിട്ടും
ചിന്നന്‍ :എടാ കരടി കടുവയ്ക്ക് ആരെങ്കിലും പഴം കൊടുക്കുമോ
വക്രന്‍ : പിന്നെ എന്താവഴി, നീ പറ
ചിന്നന്‍ :അവന് വയറ് നിറച്ച് തിന്നാന്‍ ഒരു മാനിനെ കൊടുക്കാം.
വക്രന്‍ :നടന്നതു തന്നെ, ചത്തു കിടക്കുന്ന എലിയെ തിന്ന ജീവിക്കുന്നവനാണ്,
മാനിറച്ചിയുടെ കഥ പറയുന്നത്
ചിന്നന്‍ :അതിനൊരു വഴിയുണ്ട് നീ എന്റെ കൂടെ ഒന്ന് നിന്ന് തന്നാല്‍ മതി,
നമ്മള്‍ക്ക് മൂന്ന് പേര്‍ക്കും കൂടി നാളെ പുഴക്കരയിലേക്ക് പോകാം
അവിടെയാണ് കുഞ്ഞുമാനുകള്‍ ധാരാളം ഉളളത്
പിറ്റേന്ന് തന്നെ ചിന്നന്‍ , ചിണ്ടന്‍ ചിന്നനെയും വക്രനേയും കൂട്ടി പുഴയോരത്തെത്തി
ചിണ്ടന്‍ :ഹയ്യട നല്ല കൊഴുത്തുരുണ്ട മാന്‍ കുട്ടികള്‍ . വായില്‍ വെളളം നിറയുന്നു.
ചിന്നന്‍ : മിണ്ടല്ലേ ചിണ്ടാ നമ്മള്‍ക്ക് മൂന്ന് വശത്തുകൂടി വളയാം .
ഞങ്ങള്‍ രണ്ടുപേരും ഓടിച്ച് നിന്റെ മുന്നിലെത്തിക്കും ചാടി പിടിക്കണം
ആല്‍ മരത്തില്‍ നിന്ന് പറന്നു പൊങ്ങിയ മിന്നുവിന്റെ കണ്ണില്‍ ഇവര്‍ പെട്ടു.
മിന്നു : അയ്യോ, ദുഷ്ടന്‍മാര്‍ ആ മാന്‍കുട്ടികളെ വളയുകയാണല്ലോ, അയ്യയ്യോ,
അത് മിന്റുവും കൂട്ടുകാരിയുമാണ്.
മിന്നു. : കിന്നരി, കിന്നരി, ചിന്നനും കൂട്ടരും നമ്മുടെ മിന്റുവിന്റെയും
കൂട്ടരുടെയും കഥ കഴിക്കും വേഗം വാ.
കിന്നരി : അപ്പു നീവാ , നമ്മള്‍ക്ക് നോക്കാം.
മിന്നു : എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പാവങ്ങളുടെ കാര്യം കഷ്ടത്തിലാവും.
അപ്പു : അതാ അവരെ ആ വക്രനും , ചിന്നനും കൂടി ഓടിക്കുന്നു.
കിന്നരി: ഇതിലെന്തോ സൂത്രമുണ്ട്
മാനുകളെ ചാടി പിടിക്കാന്‍ മറഞ്ഞിരിക്കുന്ന ചിണ്ടനെ കിന്നരി കണ്ടു
കിന്നരി: ഓ ഹോ
ഇതാണ് സൂത്രം അല്ലേ, ചാടി പിടിക്കാന്‍ പതുങ്ങി ഇരിക്കുകയാണല്ലേ. നീ
ഞാന്‍ ശരിയാക്കി തരാം
അപ്പു
അവരെ ഇപ്പം കൊല്ലും , ഞാന്‍ കണ്ണടയ്ക്കുകയാണ് എനിക്ക് ഈ ദുഷ്ടത കാണാന്‍ വയ്യ.
കണ്ണടച്ചു നിന്ന അപ്പുവിനെ നോക്കി കിന്നരി പറഞ്ഞു
'കാടുകാക്കും വനദേവതെ, പറന്നു ചെന്ന് ഇടിക്കട്ടെ,'
ചിണ്ടന്‍: ഗിര്‍ , നില്ലടാ അവിടെ, നിന്നെ ഞാനിന്ന് ശാപ്പിടും(
കടുവാച്ചാര്‍ അലറിക്കൊണ്ട് മിന്റുവിന്റെ നേരെ ചാടി)
മിന്റു : അയ്യോ അമ്മേ കൊല്ലല്ലേ
ഡും, ഡും
അയ്യോ,.........
മാനിനെ പിടിക്കാന്‍ ചാടിയ ചിണ്ടന്‍ പന്തുപോലെ തെറിച്ച് പൊങ്ങിവീണു
വിക്രന്‍ : ചിന്നാ അതാ ചിണ്ടന്‍ പറന്നു പോകുന്നു.
രണ്ടു പേരും വെച്ചു പിടിച്ചു
ചിന്നന്‍: എന്താ? എന്തു പറ്റി ?
ചിണ്ടന്‍ : ദേഷ്യത്തോടെ കണ്ണുമിഴിച്ച് നോക്കി , എന്നിട്ട് പറഞ്ഞു.
അറിയില്ല, ആ മാനിന് നേരെ ചാടിയതാണ് അന്നേരം എന്തോ പറന്നു വീണ് ഇടിച്ച്
തെറിപ്പിച്ചു.
വിക്രന്‍ : അതാ ആ മാനുകള്‍ അവിടെ അനങ്ങാതെ നില്‍ക്കുന്നു. അവരുടെ അടുത്ത്
ഒരു ആനക്കുട്ടിയും ഉണ്ട്. നമ്മള്‍ക്ക് ഒന്നു പോയി നോക്കിയാലോ.
ചിണ്ടന്‍ : ഒന്ന് എണീറ്റു നിക്കാന്‍ ശ്രമിച്ചു. വേദന കാരണം കരഞ്ഞുകൊണ്ട്
വീണ്ടും അവിടെ തന്നെ കിടന്നു.
ചിന്നന്‍ :വക്രാ ഇന്ന് ഒന്നും വേണ്ട , ഇവനെ എങ്ങനെയെങ്കിലും വൈദ്യന്റെ
അടുത്ത് എത്തിക്കണം പിടിക്ക്.
ഈ സമയം
കുറ്റിക്കാടിന് മുന്നില്‍ പേടിച്ച് കണ്ണടച്ച് നിന്നിരുന്ന മിന്റുവിനോട്
അപ്പു പറഞ്ഞു, എന്താ ഇങ്ങനെ നില്‍ക്കുന്നത്‌വീട്ടില്‍ പോകുന്നില്ലേ?
മിന്റു : ഏ നീയോ, ഇവിടെ എന്നെ പിടിക്കാന്‍ വന്ന കടുവ എന്തിയേ, ഞാന്‍
ജീവന്‍ പോയതുതന്നെ എന്നു കരുതിയതാണ്.
അപ്പു: അതാ അങ്ങോട്ട് നോക്ക്
തിരിഞ്ഞ്‌നോക്കിയ മിന്നു കണ്ടത് വക്രനും ചിന്നുവും കൂടി കടുവയെ
താങ്ങിയെടുക്കുന്നതാണ്.
മിന്റു: ആരാണ് എന്നെ രക്ഷിച്ചത് , കടുവച്ചാരുടെ വയറ്റിലായി എന്നു
കരുതിയതാണ് . എന്തായാലും ജീവന്‍ തിരിച്ചുകിട്ടി.
അപ്പു: ഞങ്ങളാണ് നിന്നെ രക്ഷിച്ചത് ഒറ്റ ഇടിക്ക് ചിണ്ടനെ തെറിപ്പിച്ചതാണ്.
മിന്റു ആര?
പറന്നെത്തിയ കിന്നരിയും മിന്നുവും പറഞ്ഞു. അതേ മിന്റു കടുവയെ ഇടിച്ച്
തെറിപ്പിച്ച് നിന്നെ രക്ഷിച്ചത് അപ്പുവാണ്, ഞങ്ങള്‍ കണ്ടതല്ലേ,
അപ്പു: വെറുതെയാ, ഈ കിന്നരിയുടെ സൂത്രമാണ് നിന്റെ ജീവന്‍ രക്ഷിച്ചത്.
മിന്റു :സൂത്രമോ?
അപ്പു അതെ എന്നെ പറത്തികൊണ്ടു വന്ന് കടുവയുടെ ദേഹത്തേക്ക്
ഇടിപ്പിച്ചത്കിന്നരിയാണ്.
പാവം മിന്റു, അവള്‍ നിന്ന് കണ്ണു മിഴിച്ചു ആനക്കുട്ടി പറക്കുകയാ
അപ്പു :കിന്നരി പ്ലീസ് എന്നെയൊന്ന് പറത്ത് , അല്ലെങ്കില്‍ ഇവള്‍ വിശ്വസിക്കില്ല.
കണ്ണടച്ച് കിന്നരി പ്രാര്‍ത്ഥിച്ചു
കാടുകാക്കും വനദേവതെ അപ്പുച്ചാരെ പറത്തിയാട്ടെ
മിന്റു :നോക്കി നില്‍ക്കേ അപ്പൂപ്പന്‍ താടിപോലെ അപ്പു പറന്നു പൊങ്ങി.
ചിറകടിച്ചു പറന്നു നടന്നു
പതിയെ നിലത്തിറങ്ങിയ അപ്പുവിന്റെ അടുത്തേക്ക് മിന്റു ഓടി വന്നു
മിന്റു : നന്ദിയുണ്ട് നിനക്കും കൂട്ടുകാര്‍ക്കും, കിന്നരി നിന്റെ
സൂത്രത്തിലൂടെ ഞാന്‍ രക്ഷപെട്ട കാര്യം എന്റെ കൂട്ടരെ അറിയിക്കട്ടെ
എവിടെ നിന്റെ കൂട്ടുകാര്‍?
മിന്നു :അവര്‍ ഓടിപ്പോയി കാണും ജീവന്‍ പേടിച്ച്
കിന്നരി: ഇനി എന്തായാലും കുറച്ച് നാളത്തേക്ക് ഭയക്കണ്ട. ചിണ്ടന്‍ കടുവയുടെ
നടുവ് ശരിയാകണമെങ്കില്‍ സമയം കുറച്ചെടുക്കും.
വക്രനും :, ചിന്നനും, താങ്ങിയിടിച്ച് നടത്തുമ്പോഴും ചിണ്ടന്റെ മനസ്സില്‍
ചിന്ത ഇതായിരുന്നു, എങ്കിലും മാന്‍കുട്ടിയുടെ കഴുത്തില്‍ പിടിവീഴും
മുമ്പ് എന്നെ പാഞ്ഞുവന്ന് ഇടിച്ചു തെറിപ്പിച്ച ആ ഉരുണ്ട വസ്തു
എന്തായിരുന്നു.
തുടരും....
ക്യാരറ്റ് കൊതിയനും കിടങ്ങും
ചിന്നന്‍ ചെന്നായ് പതിവുപോലെ പുറത്തിറങ്ങി . എന്നും പുല്ലും, കിഴങ്ങും തിന്ന് മടുത്തു. ഇന്നെങ്കിലും ഒരു മുയലിനെ തിന്നണം. ആലോചിച്ച് ചിന്നന്‍ നടന്നു.
മലയടിവാരത്തിലെ കുറ്റിക്കാട്ടിലേക്കായിരുന്നു ചിന്നന്റെ സഞ്ചാരം , അവിടെയാണ് മുയലുകളുടെ വിഹാര രംഗം.
ശരം വിട്ടപോലെ ചിന്നന്‍ പായുന്നത് മിന്നു പ്രാവ് കണ്ടു.
താഴ്ന്ന് പറന്ന് ചിന്നന്റെ അടുത്ത് എത്തിയ മിന്നു ചോദിച്ചു.
മിന്നു : എങ്ങോട്ടാ ചിന്നന്‍ ചേട്ടാ ഈ പായില്‍
ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയ ചിന്നന്‍ മിന്നുവിനെ കണ്ടു. ഇവളോട് പറഞ്ഞാല്‍ പ്രശ്‌നമാണ്. വിഷയം മാറ്റാം.
ചിന്നന്‍ : മിന്നു, വല്ലാത്ത വയറു വേദന , കുരങ്ങന്‍ വൈദ്യനെ കാണാന്‍ പോവുകയാണ്.
ചിന്നന്റെ സംസാരത്തില്‍ എന്തോ കളളത്തരം മണത്ത മിന്നു, അവനെ പിന്‍തുടരാന്‍ തീരുമാനിച്ചു.
തൊട്ടപ്പുറത്ത് പുഴക്കരയില്‍ നിന്നിരുന്ന അപ്പുവിന്റെ ചെവിയില്‍ കാര്യം പറഞ്ഞ് മിന്നു പറന്നു.
മിന്നു : അമ്പട കളളാ ഇവന്‍ കുരങ്ങ് വൈദ്യന്റെ അടുത്തേക്ക് അല്ലല്ലോ പോകുന്നത്. അടിവാരത്തിലേക്കാണല്ലോ, എന്തോ ലക്ഷ്യമുണ്ട് മിന്നു.
പാഞ്ഞ ചിന്നന്‍ ക്യാരറ്റ് തോട്ടം കണ്ട് പെട്ടന്ന് ബ്രേക്ക് ഇട്ടു. എന്നിട്ട് പമ്മി, പമ്മി തോട്ടത്തില്‍ കയറി, നല്ല, മുഴുത്ത ക്യാരറ്റുകള്‍ പറിച്ച് അതുമായി അരുവിയില്‍ പോയി കഴുകി
മിന്നു : ഇവനെന്താ ക്യാരറ്റ് തിന്നാ പോവുകയാണോ
ചിന്നന്‍ : ഇനിയാണ് സൂത്രം, പുഴയോരത്ത് നിന്നിരുന്ന ചെറിയ പനയുടെ ഓലയും അവന്‍ മുറിച്ചെടുത്തു.
പിന്നെ രണ്ടും കടിച്ച് വലിച്ചായി കക്ഷിയുടെ സഞ്ചാരം.
ചിന്നന്‍ നേരെ പോയത് അരുവിക്കടുത്തെ പുല്‍മേട്ടിലാക്കായിരുന്നു.
അവിടെ വെളളം ഒഴുകി ഉണ്ടായ കിടങ്ങിനു മുകളില്‍ അവന്‍ പനയോല വെച്ചു.
എന്നിട്ട് അതിന് മുകളിലായി പറിച്ചുകൊണ്ടുവന്ന ക്യാരറ്റ് അതിനു മുകളില്‍ വെച്ചു.
പിന്നെ ഓടി കുറ്റിക്കാട്ടില്‍ നിന്ന് ചെറിയ വളളി കൊണ്ടുവന്ന് ഓലയില്‍ കെട്ടി പതിയെ കാട്ടിനുളളിലേക്ക് നടന്നു.
മരക്കൊമ്പിലിരുന്ന് ഇത് വീക്ഷിച്ചിരുന്ന പക്ഷികളുളള ചിന്നന്റെ ഇരുപ്പ് കണ്ട് പറഞ്ഞു
മിന്നു : ചതിയന്‍ ആരെയോ കുടുക്കാനാണ്.
ഈ സമയം പുഴയോരത്തെ ഗുഹയില്‍ നിന്ന് മിച്ചു മുയല്‍ പുറത്തിറങ്ങി.
നല്ല വെയില്‍ മൂലം മിച്ചു തണല്‍ പറ്റി മുന്നോട്ടു നടന്നു. മിച്ചു കാട്ടിലെ അറിയപ്പെടുന്ന ക്യാരറ്റ് കൊതിയനാണ്. എന്നാല്‍ സ്വന്തമായിട്ട് നട്ടു പിടിപ്പിക്കില്ല. ആരുടെയെങ്കിലും കട്ടു തിന്നുകയാണ് കക്ഷിക്ക് ഇഷ്ടം.
മിച്ചു : ഇന്ന് ഇത്തിരി ക്യാരറ്റ് തിന്നിട്ടു തന്നെ കാര്യം , എവിടെയെങ്കിലും പോയി അടിച്ചെടുക്കണം.
മുന്നോട്ട് അല്‍പ്പം നടന്ന മിച്ചു തന്നെ ഞെട്ടിപ്പോയി . അതാ വഴിയില്‍ നിറയെ ക്യാരറ്റ്.
മിച്ചു : ഒരു ആനച്ചാര് പറിച്ച് വെച്ചതായിരിക്കും , അവന്‍ വരും മുമ്പ് ഇത് അകത്താക്കാം.
നിരന്നു കിടന്ന ക്യാരറ്റുകള്‍ തിന്നുന്ന മുയലിനെ കണ്ട ചിന്നന്റെ വായില്‍ വെളളം നിറഞ്ഞു. ചിന്നന്‍ വളളിയില്‍ പിടിമുറുക്കി.
ചിന്നന്റെ തന്ത്രം മനസിലായ , മിന്നു മിച്ചു മുയലിന്റെ അടുത്തെത്തി പറഞ്ഞു, ഇത് തിന്നരുത് ചതിയാണ്.
മിച്ചുവിന് ദേഷ്യം വന്നു,നല്ലക്യാരറ്റ് തിന്നുമ്പോഴാണ് അവളുടെ ഉപദേശം.
മിച്ചു : നീ പോയി നിന്റെ പണിനോക്ക് പ്രാവേ, ഞാന്‍ എന്റെ കാര്യം നോക്കി കൊളളാം, കൈ വീശി മിന്നുവിനെ അടിച്ചു.
ഇത് പറഞ്ഞ് തീരും മുമ്പ് ചിന്നന്‍ വളളിയില്‍ പിടിച്ചു വലിച്ചു.
' ധിം’
മിച്ചു അയ്യോ എന്ന് അലറിയപ്പോള്‍ ദേ കിടക്കുന്നു കുഴിയില്‍
കുഴിയില്‍ കിടന്ന് അവന്‍ വീണ്ടും കരഞ്ഞു. എന്നെ രക്ഷിക്കണേ,
അതാ കുഴിയുടെ മുകളിലൊരു അനക്കം മിച്ചു പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി.
ചിന്നന്‍ ചെന്നായ്
മിച്ചു : ചിന്നന്‍ ചേട്ടാ എന്നെ ഒന്നും ചെയ്യരുത്.
ചിന്നന്‍ : ഞാന്‍ ഒന്നും ചെയ്യില്ല, നീ ക്യാരറ്റ് മുഴുവന്‍ തിന്നോ , ആരും വരാതെ ഞാനിവിടെ കാവലിരിക്കാം.
മിച്ചു : ചേട്ടാ , എന്നെ രക്ഷിക്കാന്‍ ഒരു കമ്പിട്ടു തരാമോ?
ചിന്നന്‍ : നീ അത് തിന്ന് തീര്‍ക്ക് അതുകഴിഞ്ഞ് നിന്നെ ഞാന്‍ ശാപ്പിടാം. അതു പോരെ
മിച്ചു ഭയന്ന് കരയാന്‍ തുടങ്ങി.
ചിന്നന്‍ : ഒച്ച വയ്ക്കാതടാ
ഇതിനിടെ അവിടെ എത്തിയ കിന്നരിയോട് മിന്നു കാര്യം പറഞ്ഞു.
കിന്നരി : അപ്പുവിനോട് പറഞ്ഞു
നീ ചെന്ന് ആ ചെന്നായ്ക്കിട്ട് ഒരിടി കൊടുക്ക് അവന്‍ കുഴിയില്‍ വീഴട്ടെ
അപ്പു : അയ്യോ അവനാ പാവം മിച്ചുവിനെ പെട്ടന്ന് പിടിക്കില്ലെ
കിന്നരി : സാരമില്ല അത് ഞാന്‍ നോക്കാം.
പേടിയുണ്ടായിട്ടും കിന്നരി പറഞ്ഞത് കേട്ട് അപ്പു പതുങ്ങി ചെന്ന് ഒറ്റയടി.
ചിന്നന്‍ അതാ കിടക്കുന്നു ' ധിം’ കുഴിയില്‍ നടുവും തല്ലി
അപ്പു കരയില്‍ നിന്ന് പൊട്ടിച്ചിരിച്ചു
അപ്പുവിന്റെ അടുത്തെത്തി കിന്നരി പറഞ്ഞു
തുമ്പി കൈ നീളട്ടെ .
വീഴ്ചയുടെ പെരുപ്പ് മാറിയ ചിന്നന്‍ നോക്കുമ്പോള്‍ കണ്ടത്
നീണ്ട തുമ്പികൈയ്യിലൂടെ മുകളിലേക്ക് കയറിയ മിച്ചുവിനെയാണ്
കുഴിയില്‍ കിടന്ന് ചിന്നന്‍
അലറി
എടാ കുട്ടിയാനേ ഒരിക്കല്‍ ഞാന്‍ നിന്നെ എടുക്കും അന്ന് ആരു വരും രക്ഷിക്കാന്‍ എന്നു കാണാം.
2013 മാർച്ച് 31, ഞായറാഴ്‌ച
ഭൂതം ഇറങ്ങിയ ആഞ്ഞിലിമരം
രാവിലെ ഉറക്കമുണര്‍ന്ന കിന്നരിയെയും, അപ്പുവിനെയും തേടിയെത്തിയ ചൂടുവാര്‍ത്ത ഇതായിരുന്നു കാട്ടില്‍ ഭൂതം ഇറങ്ങി
വക്രന്‍ കരടിയെ ഭൂതം പിടിച്ചു.
മിന്നുവാണ് ഒറ്റശ്വാസത്തില്‍ ഇത്രയും കാര്യങ്ങള്‍ അറിയിച്ചത്
അപ്പു : എന്നിട്ട് വക്രന്‍ ചത്തോ,
്മിന്നു: ഇല്ല പേടിച്ച് പനിപിടിച്ച് വൈദ്യശാലയിലാണ്,
കിന്നരി:നമ്മള്‍ക്ക് പോയി വക്രനെ ഒന്നു കാണണ്ടെ
അപ്പു : എന്തിനാ, ആ ചതിയനെ കാണുന്നത്
കിന്നരി: അതു ശരിയല്ല, ആപത്ത് ഉണ്ടാകുമ്പോള്‍ നമ്മള്‍ ശത്രുതമറക്കണം, മാത്രമല്ല, ഭൂതം നാളെ നമ്മളെയെല്ലാം പിടിക്കില്ലേ,
അപ്പു: അയ്യോ, അത് ഓര്‍പ്പിക്കാതെ,
മിന്നു: കിന്നരി, ഭൂതം, നമ്മുടെ, ചെമ്പന്‍ കുരങ്ങനെയും പിടിച്ചു.
കിന്നരി: അവന്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു, പക്ഷെ അവന്റെ കയ്യിലുണ്ടായിരുന്നവരിക്കചക്കമുഴുവന്‍ ഭൂതം കൊണ്ടുപോയി.
കിന്നരി: വരിക്ക ചക്ക തിന്നുന്ന ഭൂതമോ, എനിക്ക് അത്യാവശ്യമായി വക്രനെ കാണണം
മിന്നുവും, അപ്പുവും കിന്നരിയും കൂടി കുരങ്ങു വൈദ്യശാലയിലേക്ക് വെച്ചുപിടിച്ചു.
മൂവര്‍ സംഘത്തെ കണ്ടപാടെ വൈദ്യര്‍ ചോദിച്ചു.
എന്താ നിങ്ങളെയും ഭൂതംപിടിച്ചോ,
അപ്പു: അതിനെന്താ, അങ്ങനെ ഒരുചോദ്യം
കുരങ്ങന്‍ വൈദ്യന്‍ : എന്റെ വൈദ്യശാല മുഴുവന്‍ ഭൂതം പനിക്കാരാണ്.
കിന്നരി: ആര്‍ക്കെങ്കിലും പരിക്കുണ്ടോ.
വൈദ്യന്‍ : അതാണ് അദ്ഭുതം ആര്‍ക്കും പരിക്കില്ല
അപ്പു: ഒരു പക്ഷെ ഇത് വല്ല വെജിറ്റേറിയന്‍ ഭൂതവുമായിരിക്കും. അതാണ് ആരെയും ആക്രമിക്കാത്തത്.
കിന്നരി: ഭൂതത്തിനെക്കുറിച്ച് എന്താണ് രോഗികള്‍ പറഞ്ഞത്. എങ്ങനെയാണ് രൂപം.
വൈദ്യന്‍: ആകെ കണ്ടത്,വക്രനാണ്, അവന്‍ പേടിച്ചിട്ട് ഇപ്പോഴും പിച്ചും പേയും പറയുകയാണ്.
ബാക്കിയുളളവര്‍ ശബ്ദം കേള്‍ക്കുമ്പോഴെ ബോധം പോയവരാണ്.
കിന്നരി: ഞങ്ങളൊന്ന് വക്രനെ കണ്ടോട്ടെ.
അപ്പു: എന്തിനാ കിന്നരി, അവന്‍ അവിടെ കിടക്കട്ടെ
കിന്നരി: അപ്പു നീ മിണ്ടാതെ കൂടെവാ, എനിക്ക് ആ ഭൂതത്തിന്റെ വിവരങ്ങള്‍ അറിയണം.
വക്രന്‍ കിടന്ന തടി കട്ടിലിനടുത്ത് മൂവര്‍ സംഘം എത്തി.
അപ്പു വിളിച്ചു വക്രാ, എടാ വക്രാ
ഒരുഞരക്കത്തോടെ വക്രന്‍ കണ്ണുതുറന്നു.
കിന്നരി: എന്താ വക്രാ നിനക്ക് പറ്റിയത്
വക്രന്‍: എനിക്ക് പറയാന്‍പോലും പേടിയാണ്.
ഭയങ്കര ശബ്ദത്തില്‍, തീയും പുകയുമായി ഒരു രൂപം ചാടിവരികയായിരുന്നു. അമ്മേ, ആ പുക എന്റെ കണ്ണു തകര്‍ത്തു
വലിയ കമ്പുപോലത്തെ കൈകൊണ്ട് കുത്താന്‍ വന്നു.
കാതടിപ്പിക്കുന്ന അലര്‍ച്ചയായിരുന്നു.
കിന്നരി : എവിടെ വെച്ചാണ് നീ ഭൂതത്തെ കണ്ടത്.
വക്രന്‍ പുഴയോരത്ത് പണ്ട് സിനിമാക്കാര്‍ വന്ന ആഞ്ഞിലിമരത്തിന് മുന്നില്‍
കിന്നരി : എപ്പോഴായിരുന്നു
വക്രന്‍: സന്ധ്യയ്ക്ക്, ഞാന്‍ നല്ല പഴങ്ങളുമായി വരികയായിരുന്നു.
കിന്നരി: ഇപ്പോള്‍ പിടികിട്ടി,ഭൂതം പഴക്കൊതിയനാണ്, നമ്മള്‍ക്ക് കാര്യം എളുപ്പമായി.
മിന്നു: കിന്നരി, എന്താണ് കാര്യം നീ പറ.
കിന്നരി: നീ പുഴയോരത്തെ ആഞ്ഞിലിമരം വരെ പോകണം അവിടെ എവിടെയെങ്കിലും മരത്തില്‍ വലിയ പോടുകള്‍ ( പൊത്ത്) ഉണ്ടോ എന്ന് നോക്കണം, ഞാനും , അപ്പുവും അവിടെ എത്താം.
അപ്പു: എന്താ കിന്നരി നിന്റെ പ്ലാന്‍, ഇത് ഭൂതത്തോടുളള കളിയാണ്.
കിന്നരി: നീ വാ, അപ്പു നമ്മള്‍ക്ക് മുളം കൂട്ടംവരെ പോകാം.
മുളം കൂട്ടത്തിനടുത്ത് എത്തിയ കിന്നരി, നീളം കൂടിയുളള കടിച്ച് പിടിച്ച് നടക്കാന്‍ അപ്പുവിനോട് പറഞ്ഞു.
എന്റെ തുമ്പിക്കൈ വേദനിക്കും എന്ന് പറഞ്ഞ് ആദ്യം അപ്പു പിണങ്ങിനിന്നു
.
കിന്നരി കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.
വമ്പന്‍ മുളയുടെ കനം കുറഞ്ഞ് പൊങ്ങുതടിപോലെയാവട്ടെ
അപ്പു തുമ്പികൈകൊണ്ട് പിടിച്ചപ്പോള്‍ തൂവല്‍ പോലെ മുളകൂടപോന്നു.
പുഴക്കരയിലേക്ക് നടന്നപ്പോള്‍ മിന്നു പറന്നു വരുന്നത് രണ്ടുപേരും കണ്ടു.
മിന്നു: കിന്നരി, പുഴയ്ക്കടുത്ത് ചെറിയ മരക്കൂട്ടത്തിന് പിന്നില്‍ ആല്‍മരത്തില്‍ വലിയപോത്തുണ്ട് , ആരോ അതിനുളളില്‍ താമസമുണ്ട്.
കിന്നരി : സംശയം ഒട്ടും വേണ്ട അത് ഭൂതം തന്നെയാണന്ന് ഉറപ്പിച്ചോളു.
മിന്നു: അതെന്താ കിന്നരി,
കിന്നരി: പണി ഇപ്പോള്‍ കാണിക്കാം, അപ്പു നീ ആ മുള വെളളത്തിലേക്ക് ഇട്.
അപ്പു: ഇപ്പോള്‍ റെഡിയാക്കിതരാം
കിന്നരി : മുള നീണ്ട് , മിന്നു പറഞ്ഞ മരപൊത്തില്‍ ചെല്ലട്ടെ , വനദേവതെ , വെളളം ചീറ്റട്ടെ.
കിന്നരി പ്രാര്‍ത്ഥിച്ച് തീര്‍ത്തില്ല , മുളം കൊഞ്ചിനുളളിലൂടെ വെളളം ആല്‍മരത്തിന്റെ് പ്പൊത്തിലേക്ക് ചീറ്റിതുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞില്ല, മരപൊത്തില്‍ നിന്ന് രണ്ട് വലിയ കുരങ്ങന്‍മാര്‍ വെളിയില്‍ ചാടി.
കിന്നരി : പറഞ്ഞു. അപ്പു അവരെ പിടിച്ചോ, കേള്‍ക്കേണ്ട താമസം അപ്പു ചാടി അവന്‍മാരെ പിടുത്തമിട്ടു.
കിന്നരി : നിങ്ങളല്ലേ, ഭൂതം എന്നു പറഞ്ഞു മൃഗങ്ങളെ പേടിപ്പിച്ചത്. എന്തു സൂത്രമാണ് പ്രയോഗിച്ചത്.
കുരങ്ങന്‍മാര്‍: സിനിമാക്കാര്‍ ഇട്ടിട്ടുപോയ ചുവന്ന ടോര്‍ച്ചും , കോളോമ്പികളുമാണ് ഉപയോഗിച്ചത്.
ആദ്യം തമാശയ്ക്ക് ചെയ്തതാണ് , പേടിച്ചവരുടെ കയ്യില്‍ നിന്ന് പഴങ്ങള്‍ കിട്ടി.യതോടെ അത് തുടര്‍ന്നു എന്നേയുളളു.
കിന്നരി: ഈ തട്ടിപ്പുമായി ഇനി വനത്തില്‍ കാണരുത്. സ്ഥലം വിട്ടോണം
കുരങ്ങന്‍മാര്‍ ജീവനും കൊണ്ട് ഓടി
അപ്പു: നിനക്ക് ഇത് എങ്ങനെ മനസിലായി കിന്നരി
കിന്നരി: ചക്കപ്പഴം ഭൂതം എടുത്തു എന്ന് മിന്നു പറഞ്ഞപ്പോഴെ ഇതിനു പിന്നില്‍ തട്ടിപ്പാണന്ന് ഞാന്‍ ഉറപ്പിച്ചു.
2013 മാർച്ച് 29, വെള്ളിയാഴ്‌ച
തേന്‍ കൊതിയന് കടന്നല്‍ സദ്യ
രാവിലെ ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയ വക്രന്‍ ആകെ വിഷമത്തിലായിരുന്നു. തലേദിവസം ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം,കൂട്ടുകാരെയാണങ്കില്‍ കാണുന്നുമില്ല. എങ്ങോട്ടെന്നില്ലാതെ യാത്ര തുടര്‍ന്നു.
വിശന്നിട്ട്കണ്ണുകാണാന്‍ വയ്യ, എന്തെങ്കിലും കിട്ടിയിരുന്നേല്‍ കഴിക്കാമായിരുന്നു. പുഴക്കരയില്‍ കിന്നരിയെയും കൂട്ടരെയും പിടികൂടാന്‍ പോയപ്പോള്‍ രണ്ട് വലിയ കൂടുകള്‍ ആല്‍മരത്തില്‍ കിടക്കുന്നത് കണ്ടത് വക്രന്‍ ഓര്‍ത്തു.
തേന്‍കൂട് തേനിറ്റ് വീഴുന്ന കൂടിന്റെ ചിത്രം മനസില്‍ തെളിഞ്ഞപ്പോഴെ വക്രന്റെ നാവില്‍ വെളളമൂറി, പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.
പുഴയോരത്ത് എത്തിയപ്പോഴെ വക്രന്‍ തളര്‍ന്നു പിന്നെ ഒരടി നടക്കാന്‍ വയ്യ. തണല്‍ പറ്റി പതിയെ ഇരുന്നു. പുഴയില്‍ നിന്ന് വെളളം കുടിക്കാനായി മുഖം താഴ്ത്തി.
അതാ ആ പുഴയില്‍ നിന്ന് ഒരു ശബ്ദം
മുതലച്ചാര്‍ : എന്താ വക്രാ പതിവില്ലാതെ പച്ചവെളളം ശാപ്പിടുന്നത്.
വക്രന്‍ : എന്തു പറയാനാ ,രാവിലെ മുതല്‍ പട്ടിണിയാ, എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ഇറങ്ങിയതാ,
മുതല : നില്‍ക്ക് ഞാന്‍ രണ്ട് ചെമ്പഴം തരാം.
മുതല നീട്ടിയ ചെമ്പഴവും തിന്ന് വെളളവും കുടിച്ച് ക്ഷീണം മാറ്റിയ വക്രന്‍ പറഞ്ഞു.
പോട്ടെ ഈ ആല്‍മരത്തില്‍ തേനീച്ചയുണ്ടന്നാണ് കേട്ടത്. കയറി കുറച്ച് തേന്‍ കഴിക്കട്ടെ
മുതലച്ചാര്‍ : സൂക്ഷിക്കണേ, അതില്‍ കൂറ്റന്‍ കടന്നലുണ്ട് . കമ്പുമാറി കയറരുത്.
വക്രന്‍: പിന്നെ എനിക്ക് നിന്റെ ഉപദേശം ആവശ്യമില്ല . എനിക്കറിയാം തേന്‍കൂടും, കടന്നല്‍ കൂടും.
ആല്‍മരത്തിന്റെ ചുവട്ടിലെത്തിയ വക്രന്‍ മുകളിലേക്ക് നോക്കി, കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ കണ്ണഞ്ചിപ്പോകുന്നു.
ആല്‍മരത്തിലേക്ക് വലിഞ്ഞുകയറുന്ന വക്രന്‍ മിന്നുവിന്റെ കണ്ണില്‍പെട്ടു. ദൂരെ നിന്നിരുന്ന കിന്നരി പറന്ന് വക്രന്റെ അടുത്തെത്തി.
കിന്നരി : എന്താ കരടിച്ചാരെ ഇതില്‍ വലിഞ്ഞു കയറുന്നത് . ഇത് ഞങ്ങളുടെ ഏരിയയാണ്.
വക്രന്‍ : പോടേ മാറിനിന്നില്ലെങ്കില്‍ നിന്നെ ഞാന്‍ സൂപ്പാക്കും.
മിന്നുവിനെ ആട്ടിയോടിച്ച വക്രന്‍
വക്രന്‍ മരത്തിലേക്ക് ആഞ്ഞു കയറി
മുകളിലേക്ക് കയറും തോറും സൂര്യന്റെ ചൂടും , വെളിച്ചവും കൂടി വന്നു, കണ്ണില്‍ ഇരുട്ട് കയറും പോലെ
വലിയ ശിഖിരത്തില്‍ വക്രന്‍ ക്ഷീണിതനായി ഇരുന്നു.
ഇരുന്നതിന്റെ തൊട്ടു പിറകില്‍ ഒരു ശബ്ദം
കിയോ,കിയോ........
വക്രന്റെ ഉളളിലെ ദുഷ്ടബുദ്ധി ഉണര്‍ന്നു , പക്ഷി കുഞ്ഞുങ്ങള്‍ ആണല്ലോ തേന്‍ പിന്നെ കുടിക്കാം, തല്‍ക്കാലം കിളിക്കുഞ്ഞിനെ തിന്നാം,
ഇരുന്നിടത്തു നിന്ന് എണീറ്റ് ആല്‍മരകൊമ്പിലൂടെ തപ്പിപിടിച്ച് വക്രന്‍ കിളിക്കൂടിന്റെ അടുത്തേക്ക് നീങ്ങി.
മിന്നു ഇത് കണ്ടു
മിന്നു : എന്റെ ദൈവമേ, ദുഷ്ടന്‍ ആ കിളിക്കുഞ്ഞുങ്ങളെ കൊല്ലും. എന്തെങ്കിലും ചെയേ്ത പറ്റു.
മരക്കൊമ്പില്‍ നിന്ന് മിന്നു വക്രന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു. മിന്നുവിന്റെ് വരവ് കണ്ടറിഞ്ഞ വക്രന്‍ കൈവീശി ഒറ്റയടി.
ചിറകിന് ചെറുതായി അടികിട്ടിയ മിന്നു ദൂരേക്ക് തെറിച്ചു.
മിന്നു : ദൈവമേ, കിന്നരിയെ വിളിക്കാം
അല്ലാതെ രക്ഷയില്ല
കിന്നരി ഓടിവായോ........
മിന്നുവിന്റെ വിളി മുഴങ്ങി
കാടിന്റെ ഉളളില്‍ അപ്പുവിനൊപ്പം കളിച്ചിരുന്ന കിന്നരി പറഞ്ഞു.
കിന്നരി : അപ്പു, എന്തോ പ്രശ്‌നമുണ്ട്.
മിന്നു വിളിക്കുന്ന പോലെ തോന്നുന്നു.
വാ പോകാം, അപ്പുവിന്റെ പുറത്തിരുന്ന് രണ്ടുപേരും തിരികെ ഓടി.
അടിയേറ്റ ചിറക്, കൊക്കുകൊണ്ട് പതിയെ ഉരുമി ഇരുന്ന മിന്നു, വേദന കൊണ്ട് കരഞ്ഞുപോയി.
മിന്നു: ദുഷ്ടന്‍, ഇവനെ ഞാന്‍ ശരിയാക്കും. മുഖം ഉയര്‍ത്തി നോക്കിയ മിന്നു ഞെട്ടിപ്പോയി, വക്രന്‍ കിളിക്കുഞ്ഞുങ്ങള്‍ ഇരിക്കുന്ന കൊമ്പിനടുത്ത് എത്തി.
മിന്നു: ചുറ്റും നോക്കി എന്തു ചെയ്യും.
വക്രന്റെ തലയ്ക്ക് മുകളില്‍ അതാ ഒരു കടന്നല്‍ കൂട്. ഒട്ടും താമസിച്ചില്ല. ശരവേഗത്തില്‍ പറന്നുചെന്ന മിന്നു കടന്നല്‍ കൂട് ഇരുന്ന കൊമ്പ് കൊത്തിവലിച്ച് താഴേക്ക് ഇട്ടു.
കിളികൂട്ടിലിരുന്ന കുഞ്ഞുങ്ങളെ പിടിക്കാന്‍ വക്രന്‍ കൈനീട്ടിയ നിമിഷം കടന്നല്‍ കൂട് നേരെ മുഖത്തേക്ക് .
കണ്ണില്‍ തന്നെ കുത്തുകിട്ടിയ വക്രന്റെ പിടി വിട്ടുപോയി.
മിന്നു , ചിരിച്ചുകൊണ്ട് കിളികുഞ്ഞുങ്ങളുടെ അടുത്ത് എത്തി. ഭയന്ന് ഇരുന്ന അവരെ ആശ്വസിപ്പിച്ചു.
മിന്നുവിന്റെ നിലവിളികേട്ട് ആല്‍മരത്തിന്റെ ചുവട്ടിലേക്ക് ഓടി എത്തിയ കിന്നരിയും അപ്പുവും കണ്ടത് കടന്നല്‍ കുത്ത് കിട്ടി അലറികൊണ്ട് താഴേക്ക് പതിക്കുന്ന വക്രനാണ്.
താഴെയാണങ്കില്‍ പാറക്കല്ലും , താഴെ വീണാല്‍ വക്രന്റെ ജീവന്‍ പോകും ഉറപ്പാണ്. രണ്ടു കൈകളും കൂപ്പി കിന്നരി പ്രാര്‍ത്ഥിച്ചു.
വനദേവതെ ,കരടിച്ചാരുടെ കനം കുറഞ്ഞ് അപ്പൂപ്പന്‍താടിപോലെയായി പുഴയില്‍ പതിക്കണേ,
താഴേക്ക് വീണുകൊണ്ടിരുന്ന വക്രന്‍ കാറ്റില്‍ കുടുങ്ങി നേരെ പുഴയിലേക്ക്.
പക്ഷെ കടന്നുലുകളുണ്ടോ വിടുന്നു,
അവന്‍ കുത്തടാ കുത്ത്, വെളളത്തില്‍ ധിം എന്നു താഴെവരെ അവര്‍കുത്തി.
ഡിം , എന്തോ വീണ ഒച്ചകേട്ട മുതലച്ചാര്‍ നോക്കി. അതാ കരടി,
വെളളം കുടിച്ച് ചാകുന്നു, ഒരു വിധം അവനെ തളളി കരയ്ക്ക് കയറ്റിയ ശേഷം പറഞ്ഞു
ഏയ് വക്രന്‍, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ , കടന്നലുണ്ട് സൂക്ഷിക്കണമെന്ന്
വക്രന്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.
ഈ സമയം ആല്‍മരത്തിന്റെ ചുവട്ടില്‍ ചെറിയ പിണക്കം നടന്നു പ്രശ്‌നക്കാരി മിന്നുവാണ്.
മിന്നു : എന്തിനാണ് കിന്നരി, ആ ദുഷ്ടനെ നീ രക്ഷിച്ചത്, അവന്‍ ഇന്ന് തുലഞ്ഞേനെ,
അപ്പു : കിന്നരി, നീ അവനെ രക്ഷിക്കാനാണോ പ്രാര്‍ത്ഥിച്ചത്, അത് വേണ്ടായിരുന്നു. എന്നെ പിടിച്ച് തിന്നാന്‍ നോക്കിയവനാണ്.
കിന്നരി : കൂട്ടുകാരെ എത്ര ദുഷ്ടനാണെങ്കിലും നമ്മള്‍ ആരെയും ഉപദ്രവിക്കാന്‍ പാടില്ല.
അവനവന്‍ ചെയ്യുന്ന ദുഷ്ടതയുടെ ഫലം അവന്‍ തന്നെ അനുഭവിക്കും. നമ്മള്‍ ആയിട്ട് അവനെ ദ്രോഹിച്ചാല്‍ നമ്മളും ദുഷ്ടന്‍മാരാകും. അതുകൊണ്ട് ഞാന്‍ വക്രനെ രക്ഷിച്ചത്.
മിന്നുവിന്റെ ആഗ്രഹം കുഞ്ഞിക്കിളികളെ രക്ഷിക്കുകയായിരുന്നു. വക്രന് ശിക്ഷ കിട്ടണമെന്ന് അപ്പുവും ആഗ്രഹിച്ചു. കടന്നല്‍ കുത്തിലൂടെ അവന് ശിക്ഷയും കിട്ടി, ആ വേദനയും നീരും മാറണമെങ്കില്‍ കുറച്ച് ദിവസം പിടിക്കും.
അതുപോരെ , നമ്മള്‍ , നന്മ മാത്രം ചെയ്താല്‍ മതി കേട്ടോ. കൂട്ടുകാരോട് ഇത് പറഞ്ഞ ശേഷം കിന്നരി പറന്നുമാറി.
ഈ സമയം വേദന സഹിക്കാന്‍ :വയ്യാതെ ഉച്ചത്തില്‍ കരയുകയായിരുന്നു വക്രന്‍
എങ്കിലും വക്രന് മനസിലാവാതെ പോയത് ഒരു കാര്യമായിരുന്നു. എങ്ങനെയാണ് ഞാന്‍ പറന്നു ചെന്ന് വെളളത്തില്‍ വീണത്, എന്തി വലിഞ്ഞ് ഗുഹയിലേക്ക് നടക്കുമ്പോള്‍ വക്രന്‍ ആലോചിച്ചത് ഇതു മാത്രമായിരുന്നു.
2013 മാർച്ച് 27, ബുധനാഴ്‌ച
കിന്നരിയുടെ അദ്ഭുത ലോകം
കിന്നരിയുടെ അദ്ഭുത ലോകം
ഭാഗം രണ്ട്
ഗുഹയ്ക്ക് പുറത്തിറങ്ങിയ കിന്നരി ആദ്യം സ്വയം ഒന്നു കിളളി നോക്കി, താന്‍ കണ്ടത് വല്ല സ്വപ്‌നവുമായിരുന്നോ, ഏയ് അല്ല, വേദനയുണ്ട്.
ഒന്നു കൂടി ഗുഹയ്ക്കകത്തേയ്ക്ക് കയറാം പതിയെ പറന്ന് ചെന്ന കിന്നരി കണ്ടത് തന്റെ ഓലക്കെട്ടുകളും ഭാണ്ഡവും മുറുക്കുന്ന മഹര്‍ഷിയെയാണ്.
കിന്നരി : സ്വാമി അവിടുന്ന് പോവുകയാണോ ?
സന്യാസി : അതേ കുഞ്ഞേ, എന്റെ നിയോഗം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പഞ്ചവന്‍കാടിന്റെ സംരക്ഷണം നിന്റെ ദൗത്യമാണ്.
അതിന് അപ്പുവും മിന്നുവും നിനക്കൊപ്പം ഉണ്ടാകും.
വലിയ അപകടത്തില്‍ നീ പെട്ടാല്‍ എന്നെ മനസ്സില്‍ നീ ധ്യാനിച്ചാല്‍ മതി . വനദേവതയുടെ കാരുണ്യവുമായി ഞാന്‍ അവിടെയെത്താം. ഇതാ ഈ ചെറിയ കുന്നിക്കുരു നിന്റെ കഴുത്തില്‍ കിടക്കട്ടെ.
സ്വര്‍ണ്ണ നൂലില്‍ കോര്‍ത്ത കുന്നിക്കുരുമുത്ത് സന്യാസി കിന്നരിക്ക് നേരെ നീട്ടി. എന്ത് ചെയ്യണം എന്നറിയാതെ അറച്ച് നിന്ന കിന്നരിയോട് അദ്ദേഹം പറഞ്ഞു.
സന്യാസി കുഞ്ഞേ ഇത് ആഭരണമല്ല എന്നെയും നിന്നെയും ബന്ധിക്കുന്ന അദ്ഭുത ചരടാണ്. ഇത് നിന്റെ കൂട്ടുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാനാവില്ല.
ഇതില്‍ പിടിച്ചു നീ പ്രാര്‍ത്ഥിച്ചാല്‍ മതി ഞാനറിയും.
തൊഴുത് നിന്ന കിന്നരിയുടെ കഴുത്തിലേക്ക് അദ്ദേഹം ആ മാല അണിയിച്ചു.
സന്യാസി : കുഞ്ഞേ ന• വരട്ടെ
കിന്നരി : എനിക്ക് അങ്ങയെ കാണണമെങ്കില്‍
സന്യാസി: നിന്റെ മനസ്സില്‍ ഞാന്‍ എന്നും നിറഞ്ഞ് നില്‍ക്കും. പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനായി .
ഇല്ല സ്വപ്‌നമായിരുന്നില്ല എല്ലാം സംഭവിച്ചതാണ്. കിന്നരി ഉറപ്പിച്ചു. വീണ്ടും ഗുഹയുടെ പുറത്തിറങ്ങി.
ആദ്യം പുറത്തിറങ്ങിയതു പോലെയല്ല അന്തരീക്ഷം ആകെ മാറി, കാറ്റു നന്നായി വീശിയടിക്കുന്നുണ്ട്. താന്‍ പറന്ന് പോകുന്നതുപോലെ കിന്നരിക്ക് തോന്നി.
കിന്നരി : എന്റമ്മോ എന്തൊരു കാറ്റാണിത്. എങ്ങനെ മിന്നുവിനും, അപ്പുവിനും അടുത്തെത്തും.
കിന്നരി : ഇക്കാര്യം അവരോടെങ്ങനെ പറയും.
'എന്താ കിന്നരി കുട്ടി ഒറ്റയ്‌ക്കൊരു കിന്നാരം പറച്ചില്‍'
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ കിന്നരി കണ്ടത്. കന്നികാക്കയെ.
കിന്നരി : അല്ല കന്നികാക്കമ്മെ എന്തൊരു മറിമായമാണന്നു പറയുകയായിരുന്നു, എങ്ങനെ ഞാന്‍ ഈ കാറ്റത്ത് എന്റെ കൂട്ടുകാരുടെ അടുത്തെത്തും.
കന്നി : കാറ്റും മഴയും നിക്കാന്‍ പറഞ്ഞിട്ട് വേഗത്തില്‍ പറന്നു ചെല്ലാം.
അല്ല പിന്നെ ,മഴ നനയാതെ ആ ഗുഹയ്ക്കുളളിലേക്ക് കയറ് കുഞ്ഞേ,
കിന്നരി : ആ ശരി, ശരി ഇതു തന്നെ തക്കം സംഭവിച്ചതെല്ലാം ശരിയാണോ എന്നറിയാന്‍ ഒന്നു ശ്രമിക്കാം. പതിയെ ഗുഹയ്ക്കുളളിലേയ്ക്ക് പറന്ന് കയറിയ കിന്നരി പതിയെ പറഞ്ഞു.
കാടുകാക്കും വനദേവതെ കാറ്റും മഴയും ശമിക്കട്ടെ, കാട്ടിലെ മൃഗങ്ങള്‍ രക്ഷനേടട്ടെ.
കന്നി :എന്തൊരു അദ്ഭുതം, ആ കാറും കോളും എവിടെപ്പോയി, കാക്കമ്മ ഉച്ചത്തില്‍ കരഞ്ഞു. കാ കാ കാ......
ശബ്ദം കേട്ട് കണ്ണുതുറന്ന കിന്നരിയും അമ്പരുന്നു. നല്ല സുന്ദരമായ കാലാവസ്ഥ.
അതേ സത്യമാണ് താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
പതിയെ ഒരു മൂളിപ്പാട്ടും പാടി
കിന്നരി പറന്നു നീങ്ങി.
കുഞ്ഞി ചിറക് വീശി പറക്കുമ്പോള്‍ കിന്നരിയുടെ ഉളളില്‍ സന്തോഷമായിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമ്പോള്‍ അവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുമല്ലോ.
പുഴയോരത്തെത്തിയ കിന്നരി ഉച്ചത്തില്‍ വിളിച്ചു
അപ്പു: മിന്നു.....
ആല്‍മരത്തിന്റെ മറവില്‍ നിന്ന് അപ്പുവും മിന്നുവും പുറത്തിറങ്ങി. കിന്നരി എന്താ രണ്ടുപേരും പേടിച്ചരണ്ട് നില്‍ക്കുന്നത്.
അപ്പു :എന്റമ്മോ എന്നാ കാറ്റായിരുന്നു.ഞാന്‍ വിചാരിച്ചു എന്നെയും പറത്തിക്കൊണ്ടു പോയേനോ എന്ന്
മിന്നു :ആല്‍മരത്തിന്റെ പൊത്തില്‍ കയറിയതു കൊണ്ടാണ് ജീവന്‍പോകാതിരുന്നത്. എന്തായാലും എല്ലാം പെട്ടന്ന് പോയല്ലോ?
കിന്നരി പോയതല്ല, ഞാന്‍ പറഞ്ഞു വിട്ടതാണ്.
അപ്പു :എന്ത്?
കിന്നരി കാറ്റും മഴയും നീ പറഞ്ഞ് വിട്ടെന്നോ ?
അപ്പു മിന്നു ഇവരുടെ ഒരു പിരി ഇളകിയെന്നാ തോന്നുന്നത്. മിന്നുവും, അപ്പുവും പൊട്ടിച്ചിരിച്ചു.
അപ്പുവിനെ ഒന്നു പറ്റിക്കാം , അപ്പോ ഇവര്‍ക്ക് കാര്യം ബോധ്യമാവും കിന്നരി മനസ്സില്‍ കരുതി.
'കാടുകാക്കും വനദേവതെ'
ഞാന്‍ പറഞ്ഞത് സത്യം എന്ന് കൂട്ടരെ ബോധ്യപ്പെടുത്താന്‍
അപ്പു : ചെവി വീശിപറക്കട്ടെ
അടുത്തനിമിഷം അത് സംഭവിച്ചു
ഒരു അപ്പൂപ്പന്‍ താടി കണക്കെ അപ്പു മുകളിലേക്ക് ഉയര്‍ന്നു.
അപ്പു അയ്യോ അമ്മേ എന്നെ ഭൂതം പിടിച്ചേ
മിന്നു :അപ്പു നീ എന്താ ഈ കാണിക്കുന്നേ
അപ്പു :ഞാനല്ല എന്നെ ആരോ പൊക്കിയതാ ഞാനിപ്പോ താഴെ വീഴും, പറഞ്ഞ് തീര്‍ന്നില്ല. അപ്പുവിന്റെ ചെവി അല്‍പ്പം കൂടി വലുതായി , പക്ഷിയുടെ ചിറക് പോലെ അത് വീശാന്‍ തുടങ്ങി.
മിന്നു: എടാ ഭയങ്കര നീ ആളുകൊളളാമല്ലോ നീ പറക്കാന്‍ പടിച്ചു അല്ലേ?
അപ്പു :എനിക്കൊന്നു താളെ ഇറങ്ങിയാല്‍ മതിയായിരുന്നു.
കിന്നരി :എന്താ അപ്പു താഴെ ഇറങ്ങണോ?
കിന്നരി :നോക്കാം നീ ഇങ്ങോട്ട് പോര് , പറഞ്ഞ് തീര്‍ന്നില്ല, പക്ഷി പറന്നിറങ്ങും പോലെ അപ്പു താഴെ എത്തി. നിലം തൊട്ടിട്ടും അപ്പുവിന്റെ വിറയല്‍ മാറിയില്ല.
കിന്നരി : എന്താ അപ പറക്കല്‍ ഇഷ്ട്ടപ്പെട്ടോ?
അപ്പു : നീ മന്ത്രവാദിയായോ
കിന്നരി : മന്ത്രവാദിയൊന്നും ആയില്ല
ഞാന്‍ നിങ്ങളെ കാട്ടിത്തന്ന സ്വാമിയല്ലേ അദ്ദേഹത്തിനൊപ്പം നിന്നതിന് വനദേവത നല്‍കിയ അനുഗ്രഹമാണ്.
മിന്നു : അപ്പു പോടാ നിനക്ക് വല്ല പണിയുമുണ്ടോ
ചുഴലിക്കാറ്റ് വീശിയതുകൊണ്ടാണ് നീ പൊങ്ങിയത് അല്ലാതെ മന്ത്രവും തന്ത്രവും ഒന്നുമില്ല
കിന്നരി: മിന്നുവിനെ നോക്കി ചിരിച്ചു.
എന്നിട്ട് മനസ്സില്‍ പറഞ്ഞു
കാടുകാക്കും വനദേവതെ
'മിന്നു ആനക്കുട്ടിയോളം വലുതാവട്ടെ'
മിന്നു :അയ്യോ അമ്മേ എനിക്കെന്താ പറ്റിയത്
അപ്പു :മിന്നു നീ രാക്ഷസിയായി
മിന്നു :ഈ സ്ഥലം ശരിയല്ല നമ്മള്‍ക്ക് ഇവിടെ നിന്നും പോകാം
അപ്പു : കിന്നരി എന്നെ പറത്തിയത് നീയാണങ്കില്‍ കാറ്റും മഴയും മാറ്റിയത് നീയാണങ്കില്‍ മിന്നുവിനെ രക്ഷിക്ക്
കിന്നരി ശ്രമിച്ച് നോക്കാം
ഒരു ചെറിയ ചിരിയോടെ മിന്നുവിനെ നോക്കി പറഞ്ഞു. എന്റെ ചങ്ങാതിയാം മിന്നു പ്രാവ് പഴയപോലെ മിടുക്കനാകട്ടെ.
അപ്പു : കണ്ണുമിഴിച്ച് നില്‍ക്കേ മിന്നു പഴയ രൂപത്തില്‍തിരികെയെത്തി.
അപ്പു: കിന്നരി നീ മാജിക്ക് കാരി ആയല്ലോ
കിന്നരി: ഏയ് ഇത് അതൊന്നുമല്ല
ഞാന്‍ പറഞ്ഞില്ല സ്വാമിയുടെയും വനദേവതയുടെയും അനുഗ്രമാണന്ന്
ഗുഹയില്‍ നടന്നതെല്ലാം കിന്നരി കൂട്ടുകാരെ പറഞ്ഞു കേള്‍പ്പിച്ചു. ഒരു അദ്ഭുത കഥ കേള്‍ക്കുംപോലെ മിന്നുവും , അപ്പുവും കണ്ണുമിഴിച്ചിരുന്നു.
അപ്പു : ഹായ് കിന്നരിയുടെ കൂടെ നടന്നാല്‍ ഇനി നമ്മള്‍ക്ക് ആരെയും പേടിക്കണ്ട.
കിന്നരി :അതു ശരിയാണ് പക്ഷെ ഏതു സമയത്തും പാവങ്ങളെ രക്ഷിക്കാനും നമ്മള്‍ പോകണം.
മിന്നു : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടിതുടങ്ങി
കിന്നരി : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടി തുടങ്ങി.
അപ്പു :മിന്നു പിന്നെ
കിന്നരി: ഈ ആല്‍മരത്തെ തൊട്ടുനില്‍ക്കുന്ന പനയുടെ ചുവട്ടിലല്ലെ നീ , അമ്മയും താമസിക്കുന്നത്. മുളം കൂട്ടിലല്ലോ നിന്റെ കിടപ്പ്
അപ്പു , മിന്നു, : പിന്നെ
കിന്നരി : ഇനിമുതല്‍ ഞങ്ങളും ഇവിടെ താമസിക്കുകയാണ്
മിന്നു : എവിടെ , എന്റെ കൂട്ടുകാരൊക്കെ സര്‍പ്പഗന്ധിക്കടുത്ത അത്തിമരത്തിലാണ്.
കിന്നരി : ഞാന്‍ പറഞ്ഞില്ലേ നമ്മള്‍ക്ക് ഒന്നിച്ച് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടന്ന് അതുകൊണ്ടാണ് നീയും ഞാനും ഈ ആല്‍മരത്തിന്റെ പോടില്‍ കഴിയും. അപ്പു ഇതിന് താഴെ താമസിക്കും.
അപ്പു : ഇവിടെ മറവില്ലല്ലോ.കടുവയും പുലിയും പിടിക്കുമെന്നാണ് അമ്മ പറഞ്ഞിട്ടുളളത്.
കിന്നരി : നിങ്ങള്‍ക്ക് എന്നെ വിശ്വാസമല്ലേ
അപ്പുവിന് ഉറങ്ങാന്‍ അല്‍ മരത്തിന്റെ താഴെ ഒരു ഗുഹ തീര്‍ക്കാം അപ്പോ പ്രശ്‌നമില്ലല്ലോ
അപ്പു : ശരി സമ്മതിച്ചു, മിന്നു നീയും സമ്മതിക്ക് മിന്നു തലകുലുക്കി
കിന്നരി : എന്നാല്‍ രണ്ടുപേര്‍ക്കും ഇനി എന്റെ വകസദ്യ അരിമണിയും, കരിമ്പു വരട്ടെ
പറഞ്ഞു തീര്‍ന്നില്ല, ആല്‍ മരത്തിന്റെ ചുവട്ടില്‍ അരിമണിയും ,
പെട്ടന്ന് പുഴയിലെ വെളളത്തില്‍ ഒരിളക്കം
അപ്പു : അതാ നമ്മള്‍ പറഞ്ഞതെല്ലാം ആ മുതലച്ചാര്‍ കേട്ടെന്നാണ് തോന്നുന്നത്.
കിന്നരി : കേള്‍ക്കട്ടെ എന്തിനും ഏതിനും ഒരു സാക്ഷി , മുതലച്ചാര്‍ അറിയുന്നത് നല്ലതാണ്. അവന്‍ ആരോട് പറയില്ല. നിങ്ങള്‍ ഭക്ഷണം കഴിക്ക്.
അപ്പു : എനിക്ക് ഉറങ്ങാന്‍ ഗുഹ ഉണ്ടന്ന് പറഞ്ഞിട്ട്
കിന്നരി : വയറ് നിറഞ്ഞ് കഴിഞ്ഞ് മറുവശത്ത് പോയിനോക്ക് നിന്റെ വീട് റെഡിയാണ്.
മിന്നു : നീ മുകളിലേക്ക് വരണം നമ്മള്‍ക്ക് ഇവിടെ കിടക്കും. അങ്ങനെ സന്തോഷത്തോടെ അവര്‍ താമസം തുടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)