2013 മാർച്ച് 27, ബുധനാഴ്‌ച
കിന്നരിയുടെ അദ്ഭുത ലോകം
കിന്നരിയുടെ അദ്ഭുത ലോകം
ഭാഗം രണ്ട്
ഗുഹയ്ക്ക് പുറത്തിറങ്ങിയ കിന്നരി ആദ്യം സ്വയം ഒന്നു കിളളി നോക്കി, താന്‍ കണ്ടത് വല്ല സ്വപ്‌നവുമായിരുന്നോ, ഏയ് അല്ല, വേദനയുണ്ട്.
ഒന്നു കൂടി ഗുഹയ്ക്കകത്തേയ്ക്ക് കയറാം പതിയെ പറന്ന് ചെന്ന കിന്നരി കണ്ടത് തന്റെ ഓലക്കെട്ടുകളും ഭാണ്ഡവും മുറുക്കുന്ന മഹര്‍ഷിയെയാണ്.
കിന്നരി : സ്വാമി അവിടുന്ന് പോവുകയാണോ ?
സന്യാസി : അതേ കുഞ്ഞേ, എന്റെ നിയോഗം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പഞ്ചവന്‍കാടിന്റെ സംരക്ഷണം നിന്റെ ദൗത്യമാണ്.
അതിന് അപ്പുവും മിന്നുവും നിനക്കൊപ്പം ഉണ്ടാകും.
വലിയ അപകടത്തില്‍ നീ പെട്ടാല്‍ എന്നെ മനസ്സില്‍ നീ ധ്യാനിച്ചാല്‍ മതി . വനദേവതയുടെ കാരുണ്യവുമായി ഞാന്‍ അവിടെയെത്താം. ഇതാ ഈ ചെറിയ കുന്നിക്കുരു നിന്റെ കഴുത്തില്‍ കിടക്കട്ടെ.
സ്വര്‍ണ്ണ നൂലില്‍ കോര്‍ത്ത കുന്നിക്കുരുമുത്ത് സന്യാസി കിന്നരിക്ക് നേരെ നീട്ടി. എന്ത് ചെയ്യണം എന്നറിയാതെ അറച്ച് നിന്ന കിന്നരിയോട് അദ്ദേഹം പറഞ്ഞു.
സന്യാസി കുഞ്ഞേ ഇത് ആഭരണമല്ല എന്നെയും നിന്നെയും ബന്ധിക്കുന്ന അദ്ഭുത ചരടാണ്. ഇത് നിന്റെ കൂട്ടുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാനാവില്ല.
ഇതില്‍ പിടിച്ചു നീ പ്രാര്‍ത്ഥിച്ചാല്‍ മതി ഞാനറിയും.
തൊഴുത് നിന്ന കിന്നരിയുടെ കഴുത്തിലേക്ക് അദ്ദേഹം ആ മാല അണിയിച്ചു.
സന്യാസി : കുഞ്ഞേ ന• വരട്ടെ
കിന്നരി : എനിക്ക് അങ്ങയെ കാണണമെങ്കില്‍
സന്യാസി: നിന്റെ മനസ്സില്‍ ഞാന്‍ എന്നും നിറഞ്ഞ് നില്‍ക്കും. പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനായി .
ഇല്ല സ്വപ്‌നമായിരുന്നില്ല എല്ലാം സംഭവിച്ചതാണ്. കിന്നരി ഉറപ്പിച്ചു. വീണ്ടും ഗുഹയുടെ പുറത്തിറങ്ങി.
ആദ്യം പുറത്തിറങ്ങിയതു പോലെയല്ല അന്തരീക്ഷം ആകെ മാറി, കാറ്റു നന്നായി വീശിയടിക്കുന്നുണ്ട്. താന്‍ പറന്ന് പോകുന്നതുപോലെ കിന്നരിക്ക് തോന്നി.
കിന്നരി : എന്റമ്മോ എന്തൊരു കാറ്റാണിത്. എങ്ങനെ മിന്നുവിനും, അപ്പുവിനും അടുത്തെത്തും.
കിന്നരി : ഇക്കാര്യം അവരോടെങ്ങനെ പറയും.
'എന്താ കിന്നരി കുട്ടി ഒറ്റയ്‌ക്കൊരു കിന്നാരം പറച്ചില്‍'
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ കിന്നരി കണ്ടത്. കന്നികാക്കയെ.
കിന്നരി : അല്ല കന്നികാക്കമ്മെ എന്തൊരു മറിമായമാണന്നു പറയുകയായിരുന്നു, എങ്ങനെ ഞാന്‍ ഈ കാറ്റത്ത് എന്റെ കൂട്ടുകാരുടെ അടുത്തെത്തും.
കന്നി : കാറ്റും മഴയും നിക്കാന്‍ പറഞ്ഞിട്ട് വേഗത്തില്‍ പറന്നു ചെല്ലാം.
അല്ല പിന്നെ ,മഴ നനയാതെ ആ ഗുഹയ്ക്കുളളിലേക്ക് കയറ് കുഞ്ഞേ,
കിന്നരി : ആ ശരി, ശരി ഇതു തന്നെ തക്കം സംഭവിച്ചതെല്ലാം ശരിയാണോ എന്നറിയാന്‍ ഒന്നു ശ്രമിക്കാം. പതിയെ ഗുഹയ്ക്കുളളിലേയ്ക്ക് പറന്ന് കയറിയ കിന്നരി പതിയെ പറഞ്ഞു.
കാടുകാക്കും വനദേവതെ കാറ്റും മഴയും ശമിക്കട്ടെ, കാട്ടിലെ മൃഗങ്ങള്‍ രക്ഷനേടട്ടെ.
കന്നി :എന്തൊരു അദ്ഭുതം, ആ കാറും കോളും എവിടെപ്പോയി, കാക്കമ്മ ഉച്ചത്തില്‍ കരഞ്ഞു. കാ കാ കാ......
ശബ്ദം കേട്ട് കണ്ണുതുറന്ന കിന്നരിയും അമ്പരുന്നു. നല്ല സുന്ദരമായ കാലാവസ്ഥ.
അതേ സത്യമാണ് താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
പതിയെ ഒരു മൂളിപ്പാട്ടും പാടി
കിന്നരി പറന്നു നീങ്ങി.
കുഞ്ഞി ചിറക് വീശി പറക്കുമ്പോള്‍ കിന്നരിയുടെ ഉളളില്‍ സന്തോഷമായിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമ്പോള്‍ അവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുമല്ലോ.
പുഴയോരത്തെത്തിയ കിന്നരി ഉച്ചത്തില്‍ വിളിച്ചു
അപ്പു: മിന്നു.....
ആല്‍മരത്തിന്റെ മറവില്‍ നിന്ന് അപ്പുവും മിന്നുവും പുറത്തിറങ്ങി. കിന്നരി എന്താ രണ്ടുപേരും പേടിച്ചരണ്ട് നില്‍ക്കുന്നത്.
അപ്പു :എന്റമ്മോ എന്നാ കാറ്റായിരുന്നു.ഞാന്‍ വിചാരിച്ചു എന്നെയും പറത്തിക്കൊണ്ടു പോയേനോ എന്ന്
മിന്നു :ആല്‍മരത്തിന്റെ പൊത്തില്‍ കയറിയതു കൊണ്ടാണ് ജീവന്‍പോകാതിരുന്നത്. എന്തായാലും എല്ലാം പെട്ടന്ന് പോയല്ലോ?
കിന്നരി പോയതല്ല, ഞാന്‍ പറഞ്ഞു വിട്ടതാണ്.
അപ്പു :എന്ത്?
കിന്നരി കാറ്റും മഴയും നീ പറഞ്ഞ് വിട്ടെന്നോ ?
അപ്പു മിന്നു ഇവരുടെ ഒരു പിരി ഇളകിയെന്നാ തോന്നുന്നത്. മിന്നുവും, അപ്പുവും പൊട്ടിച്ചിരിച്ചു.
അപ്പുവിനെ ഒന്നു പറ്റിക്കാം , അപ്പോ ഇവര്‍ക്ക് കാര്യം ബോധ്യമാവും കിന്നരി മനസ്സില്‍ കരുതി.
'കാടുകാക്കും വനദേവതെ'
ഞാന്‍ പറഞ്ഞത് സത്യം എന്ന് കൂട്ടരെ ബോധ്യപ്പെടുത്താന്‍
അപ്പു : ചെവി വീശിപറക്കട്ടെ
അടുത്തനിമിഷം അത് സംഭവിച്ചു
ഒരു അപ്പൂപ്പന്‍ താടി കണക്കെ അപ്പു മുകളിലേക്ക് ഉയര്‍ന്നു.
അപ്പു അയ്യോ അമ്മേ എന്നെ ഭൂതം പിടിച്ചേ
മിന്നു :അപ്പു നീ എന്താ ഈ കാണിക്കുന്നേ
അപ്പു :ഞാനല്ല എന്നെ ആരോ പൊക്കിയതാ ഞാനിപ്പോ താഴെ വീഴും, പറഞ്ഞ് തീര്‍ന്നില്ല. അപ്പുവിന്റെ ചെവി അല്‍പ്പം കൂടി വലുതായി , പക്ഷിയുടെ ചിറക് പോലെ അത് വീശാന്‍ തുടങ്ങി.
മിന്നു: എടാ ഭയങ്കര നീ ആളുകൊളളാമല്ലോ നീ പറക്കാന്‍ പടിച്ചു അല്ലേ?
അപ്പു :എനിക്കൊന്നു താളെ ഇറങ്ങിയാല്‍ മതിയായിരുന്നു.
കിന്നരി :എന്താ അപ്പു താഴെ ഇറങ്ങണോ?
കിന്നരി :നോക്കാം നീ ഇങ്ങോട്ട് പോര് , പറഞ്ഞ് തീര്‍ന്നില്ല, പക്ഷി പറന്നിറങ്ങും പോലെ അപ്പു താഴെ എത്തി. നിലം തൊട്ടിട്ടും അപ്പുവിന്റെ വിറയല്‍ മാറിയില്ല.
കിന്നരി : എന്താ അപ പറക്കല്‍ ഇഷ്ട്ടപ്പെട്ടോ?
അപ്പു : നീ മന്ത്രവാദിയായോ
കിന്നരി : മന്ത്രവാദിയൊന്നും ആയില്ല
ഞാന്‍ നിങ്ങളെ കാട്ടിത്തന്ന സ്വാമിയല്ലേ അദ്ദേഹത്തിനൊപ്പം നിന്നതിന് വനദേവത നല്‍കിയ അനുഗ്രഹമാണ്.
മിന്നു : അപ്പു പോടാ നിനക്ക് വല്ല പണിയുമുണ്ടോ
ചുഴലിക്കാറ്റ് വീശിയതുകൊണ്ടാണ് നീ പൊങ്ങിയത് അല്ലാതെ മന്ത്രവും തന്ത്രവും ഒന്നുമില്ല
കിന്നരി: മിന്നുവിനെ നോക്കി ചിരിച്ചു.
എന്നിട്ട് മനസ്സില്‍ പറഞ്ഞു
കാടുകാക്കും വനദേവതെ
'മിന്നു ആനക്കുട്ടിയോളം വലുതാവട്ടെ'
മിന്നു :അയ്യോ അമ്മേ എനിക്കെന്താ പറ്റിയത്
അപ്പു :മിന്നു നീ രാക്ഷസിയായി
മിന്നു :ഈ സ്ഥലം ശരിയല്ല നമ്മള്‍ക്ക് ഇവിടെ നിന്നും പോകാം
അപ്പു : കിന്നരി എന്നെ പറത്തിയത് നീയാണങ്കില്‍ കാറ്റും മഴയും മാറ്റിയത് നീയാണങ്കില്‍ മിന്നുവിനെ രക്ഷിക്ക്
കിന്നരി ശ്രമിച്ച് നോക്കാം
ഒരു ചെറിയ ചിരിയോടെ മിന്നുവിനെ നോക്കി പറഞ്ഞു. എന്റെ ചങ്ങാതിയാം മിന്നു പ്രാവ് പഴയപോലെ മിടുക്കനാകട്ടെ.
അപ്പു : കണ്ണുമിഴിച്ച് നില്‍ക്കേ മിന്നു പഴയ രൂപത്തില്‍തിരികെയെത്തി.
അപ്പു: കിന്നരി നീ മാജിക്ക് കാരി ആയല്ലോ
കിന്നരി: ഏയ് ഇത് അതൊന്നുമല്ല
ഞാന്‍ പറഞ്ഞില്ല സ്വാമിയുടെയും വനദേവതയുടെയും അനുഗ്രമാണന്ന്
ഗുഹയില്‍ നടന്നതെല്ലാം കിന്നരി കൂട്ടുകാരെ പറഞ്ഞു കേള്‍പ്പിച്ചു. ഒരു അദ്ഭുത കഥ കേള്‍ക്കുംപോലെ മിന്നുവും , അപ്പുവും കണ്ണുമിഴിച്ചിരുന്നു.
അപ്പു : ഹായ് കിന്നരിയുടെ കൂടെ നടന്നാല്‍ ഇനി നമ്മള്‍ക്ക് ആരെയും പേടിക്കണ്ട.
കിന്നരി :അതു ശരിയാണ് പക്ഷെ ഏതു സമയത്തും പാവങ്ങളെ രക്ഷിക്കാനും നമ്മള്‍ പോകണം.
മിന്നു : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടിതുടങ്ങി
കിന്നരി : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടി തുടങ്ങി.
അപ്പു :മിന്നു പിന്നെ
കിന്നരി: ഈ ആല്‍മരത്തെ തൊട്ടുനില്‍ക്കുന്ന പനയുടെ ചുവട്ടിലല്ലെ നീ , അമ്മയും താമസിക്കുന്നത്. മുളം കൂട്ടിലല്ലോ നിന്റെ കിടപ്പ്
അപ്പു , മിന്നു, : പിന്നെ
കിന്നരി : ഇനിമുതല്‍ ഞങ്ങളും ഇവിടെ താമസിക്കുകയാണ്
മിന്നു : എവിടെ , എന്റെ കൂട്ടുകാരൊക്കെ സര്‍പ്പഗന്ധിക്കടുത്ത അത്തിമരത്തിലാണ്.
കിന്നരി : ഞാന്‍ പറഞ്ഞില്ലേ നമ്മള്‍ക്ക് ഒന്നിച്ച് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടന്ന് അതുകൊണ്ടാണ് നീയും ഞാനും ഈ ആല്‍മരത്തിന്റെ പോടില്‍ കഴിയും. അപ്പു ഇതിന് താഴെ താമസിക്കും.
അപ്പു : ഇവിടെ മറവില്ലല്ലോ.കടുവയും പുലിയും പിടിക്കുമെന്നാണ് അമ്മ പറഞ്ഞിട്ടുളളത്.
കിന്നരി : നിങ്ങള്‍ക്ക് എന്നെ വിശ്വാസമല്ലേ
അപ്പുവിന് ഉറങ്ങാന്‍ അല്‍ മരത്തിന്റെ താഴെ ഒരു ഗുഹ തീര്‍ക്കാം അപ്പോ പ്രശ്‌നമില്ലല്ലോ
അപ്പു : ശരി സമ്മതിച്ചു, മിന്നു നീയും സമ്മതിക്ക് മിന്നു തലകുലുക്കി
കിന്നരി : എന്നാല്‍ രണ്ടുപേര്‍ക്കും ഇനി എന്റെ വകസദ്യ അരിമണിയും, കരിമ്പു വരട്ടെ
പറഞ്ഞു തീര്‍ന്നില്ല, ആല്‍ മരത്തിന്റെ ചുവട്ടില്‍ അരിമണിയും ,
പെട്ടന്ന് പുഴയിലെ വെളളത്തില്‍ ഒരിളക്കം
അപ്പു : അതാ നമ്മള്‍ പറഞ്ഞതെല്ലാം ആ മുതലച്ചാര്‍ കേട്ടെന്നാണ് തോന്നുന്നത്.
കിന്നരി : കേള്‍ക്കട്ടെ എന്തിനും ഏതിനും ഒരു സാക്ഷി , മുതലച്ചാര്‍ അറിയുന്നത് നല്ലതാണ്. അവന്‍ ആരോട് പറയില്ല. നിങ്ങള്‍ ഭക്ഷണം കഴിക്ക്.
അപ്പു : എനിക്ക് ഉറങ്ങാന്‍ ഗുഹ ഉണ്ടന്ന് പറഞ്ഞിട്ട്
കിന്നരി : വയറ് നിറഞ്ഞ് കഴിഞ്ഞ് മറുവശത്ത് പോയിനോക്ക് നിന്റെ വീട് റെഡിയാണ്.
മിന്നു : നീ മുകളിലേക്ക് വരണം നമ്മള്‍ക്ക് ഇവിടെ കിടക്കും. അങ്ങനെ സന്തോഷത്തോടെ അവര്‍ താമസം തുടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ