2013 ഏപ്രിൽ 9, ചൊവ്വാഴ്ച

ക്യാരറ്റ് കൊതിയനും കിടങ്ങും

ചിന്നന്‍ ചെന്നായ് പതിവുപോലെ പുറത്തിറങ്ങി . എന്നും പുല്ലും, കിഴങ്ങും തിന്ന് മടുത്തു. ഇന്നെങ്കിലും ഒരു മുയലിനെ തിന്നണം. ആലോചിച്ച് ചിന്നന്‍ നടന്നു. മലയടിവാരത്തിലെ കുറ്റിക്കാട്ടിലേക്കായിരുന്നു ചിന്നന്റെ സഞ്ചാരം , അവിടെയാണ് മുയലുകളുടെ വിഹാര രംഗം. ശരം വിട്ടപോലെ ചിന്നന്‍ പായുന്നത് മിന്നു പ്രാവ് കണ്ടു. താഴ്ന്ന് പറന്ന് ചിന്നന്റെ അടുത്ത് എത്തിയ മിന്നു ചോദിച്ചു. മിന്നു : എങ്ങോട്ടാ ചിന്നന്‍ ചേട്ടാ ഈ പായില്‍ ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയ ചിന്നന്‍ മിന്നുവിനെ കണ്ടു. ഇവളോട് പറഞ്ഞാല്‍ പ്രശ്‌നമാണ്. വിഷയം മാറ്റാം. ചിന്നന്‍ : മിന്നു, വല്ലാത്ത വയറു വേദന , കുരങ്ങന്‍ വൈദ്യനെ കാണാന്‍ പോവുകയാണ്. ചിന്നന്റെ സംസാരത്തില്‍ എന്തോ കളളത്തരം മണത്ത മിന്നു, അവനെ പിന്‍തുടരാന്‍ തീരുമാനിച്ചു. തൊട്ടപ്പുറത്ത് പുഴക്കരയില്‍ നിന്നിരുന്ന അപ്പുവിന്റെ ചെവിയില്‍ കാര്യം പറഞ്ഞ് മിന്നു പറന്നു. മിന്നു : അമ്പട കളളാ ഇവന്‍ കുരങ്ങ് വൈദ്യന്റെ അടുത്തേക്ക് അല്ലല്ലോ പോകുന്നത്. അടിവാരത്തിലേക്കാണല്ലോ, എന്തോ ലക്ഷ്യമുണ്ട് മിന്നു. പാഞ്ഞ ചിന്നന്‍ ക്യാരറ്റ് തോട്ടം കണ്ട് പെട്ടന്ന് ബ്രേക്ക് ഇട്ടു. എന്നിട്ട് പമ്മി, പമ്മി തോട്ടത്തില്‍ കയറി, നല്ല, മുഴുത്ത ക്യാരറ്റുകള്‍ പറിച്ച് അതുമായി അരുവിയില്‍ പോയി കഴുകി മിന്നു : ഇവനെന്താ ക്യാരറ്റ് തിന്നാ പോവുകയാണോ ചിന്നന്‍ : ഇനിയാണ് സൂത്രം, പുഴയോരത്ത് നിന്നിരുന്ന ചെറിയ പനയുടെ ഓലയും അവന്‍ മുറിച്ചെടുത്തു. പിന്നെ രണ്ടും കടിച്ച് വലിച്ചായി കക്ഷിയുടെ സഞ്ചാരം. ചിന്നന്‍ നേരെ പോയത് അരുവിക്കടുത്തെ പുല്‍മേട്ടിലാക്കായിരുന്നു. അവിടെ വെളളം ഒഴുകി ഉണ്ടായ കിടങ്ങിനു മുകളില്‍ അവന്‍ പനയോല വെച്ചു. എന്നിട്ട് അതിന് മുകളിലായി പറിച്ചുകൊണ്ടുവന്ന ക്യാരറ്റ് അതിനു മുകളില്‍ വെച്ചു. പിന്നെ ഓടി കുറ്റിക്കാട്ടില്‍ നിന്ന് ചെറിയ വളളി കൊണ്ടുവന്ന് ഓലയില്‍ കെട്ടി പതിയെ കാട്ടിനുളളിലേക്ക് നടന്നു. മരക്കൊമ്പിലിരുന്ന് ഇത് വീക്ഷിച്ചിരുന്ന പക്ഷികളുളള ചിന്നന്റെ ഇരുപ്പ് കണ്ട് പറഞ്ഞു മിന്നു : ചതിയന്‍ ആരെയോ കുടുക്കാനാണ്. ഈ സമയം പുഴയോരത്തെ ഗുഹയില്‍ നിന്ന് മിച്ചു മുയല്‍ പുറത്തിറങ്ങി. നല്ല വെയില്‍ മൂലം മിച്ചു തണല്‍ പറ്റി മുന്നോട്ടു നടന്നു. മിച്ചു കാട്ടിലെ അറിയപ്പെടുന്ന ക്യാരറ്റ് കൊതിയനാണ്. എന്നാല്‍ സ്വന്തമായിട്ട് നട്ടു പിടിപ്പിക്കില്ല. ആരുടെയെങ്കിലും കട്ടു തിന്നുകയാണ് കക്ഷിക്ക് ഇഷ്ടം. മിച്ചു : ഇന്ന് ഇത്തിരി ക്യാരറ്റ് തിന്നിട്ടു തന്നെ കാര്യം , എവിടെയെങ്കിലും പോയി അടിച്ചെടുക്കണം. മുന്നോട്ട് അല്‍പ്പം നടന്ന മിച്ചു തന്നെ ഞെട്ടിപ്പോയി . അതാ വഴിയില്‍ നിറയെ ക്യാരറ്റ്. മിച്ചു : ഒരു ആനച്ചാര് പറിച്ച് വെച്ചതായിരിക്കും , അവന്‍ വരും മുമ്പ് ഇത് അകത്താക്കാം. നിരന്നു കിടന്ന ക്യാരറ്റുകള്‍ തിന്നുന്ന മുയലിനെ കണ്ട ചിന്നന്റെ വായില്‍ വെളളം നിറഞ്ഞു. ചിന്നന്‍ വളളിയില്‍ പിടിമുറുക്കി. ചിന്നന്റെ തന്ത്രം മനസിലായ , മിന്നു മിച്ചു മുയലിന്റെ അടുത്തെത്തി പറഞ്ഞു, ഇത് തിന്നരുത് ചതിയാണ്. മിച്ചുവിന് ദേഷ്യം വന്നു,നല്ലക്യാരറ്റ് തിന്നുമ്പോഴാണ് അവളുടെ ഉപദേശം. മിച്ചു : നീ പോയി നിന്റെ പണിനോക്ക് പ്രാവേ, ഞാന്‍ എന്റെ കാര്യം നോക്കി കൊളളാം, കൈ വീശി മിന്നുവിനെ അടിച്ചു. ഇത് പറഞ്ഞ് തീരും മുമ്പ് ചിന്നന്‍ വളളിയില്‍ പിടിച്ചു വലിച്ചു. ' ധിം’ മിച്ചു അയ്യോ എന്ന് അലറിയപ്പോള്‍ ദേ കിടക്കുന്നു കുഴിയില്‍ കുഴിയില്‍ കിടന്ന് അവന്‍ വീണ്ടും കരഞ്ഞു. എന്നെ രക്ഷിക്കണേ, അതാ കുഴിയുടെ മുകളിലൊരു അനക്കം മിച്ചു പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി. ചിന്നന്‍ ചെന്നായ് മിച്ചു : ചിന്നന്‍ ചേട്ടാ എന്നെ ഒന്നും ചെയ്യരുത്. ചിന്നന്‍ : ഞാന്‍ ഒന്നും ചെയ്യില്ല, നീ ക്യാരറ്റ് മുഴുവന്‍ തിന്നോ , ആരും വരാതെ ഞാനിവിടെ കാവലിരിക്കാം. മിച്ചു : ചേട്ടാ , എന്നെ രക്ഷിക്കാന്‍ ഒരു കമ്പിട്ടു തരാമോ? ചിന്നന്‍ : നീ അത് തിന്ന് തീര്‍ക്ക് അതുകഴിഞ്ഞ് നിന്നെ ഞാന്‍ ശാപ്പിടാം. അതു പോരെ മിച്ചു ഭയന്ന് കരയാന്‍ തുടങ്ങി. ചിന്നന്‍ : ഒച്ച വയ്ക്കാതടാ ഇതിനിടെ അവിടെ എത്തിയ കിന്നരിയോട് മിന്നു കാര്യം പറഞ്ഞു. കിന്നരി : അപ്പുവിനോട് പറഞ്ഞു നീ ചെന്ന് ആ ചെന്നായ്ക്കിട്ട് ഒരിടി കൊടുക്ക് അവന്‍ കുഴിയില്‍ വീഴട്ടെ അപ്പു : അയ്യോ അവനാ പാവം മിച്ചുവിനെ പെട്ടന്ന് പിടിക്കില്ലെ കിന്നരി : സാരമില്ല അത് ഞാന്‍ നോക്കാം. പേടിയുണ്ടായിട്ടും കിന്നരി പറഞ്ഞത് കേട്ട് അപ്പു പതുങ്ങി ചെന്ന് ഒറ്റയടി. ചിന്നന്‍ അതാ കിടക്കുന്നു ' ധിം’ കുഴിയില്‍ നടുവും തല്ലി അപ്പു കരയില്‍ നിന്ന് പൊട്ടിച്ചിരിച്ചു അപ്പുവിന്റെ അടുത്തെത്തി കിന്നരി പറഞ്ഞു തുമ്പി കൈ നീളട്ടെ . വീഴ്ചയുടെ പെരുപ്പ് മാറിയ ചിന്നന്‍ നോക്കുമ്പോള്‍ കണ്ടത് നീണ്ട തുമ്പികൈയ്യിലൂടെ മുകളിലേക്ക് കയറിയ മിച്ചുവിനെയാണ് കുഴിയില്‍ കിടന്ന് ചിന്നന്‍ അലറി എടാ കുട്ടിയാനേ ഒരിക്കല്‍ ഞാന്‍ നിന്നെ എടുക്കും അന്ന് ആരു വരും രക്ഷിക്കാന്‍ എന്നു കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ