2013 ഏപ്രിൽ 20, ശനിയാഴ്‌ച

വേട്ടപട്ടികളെ കുടുക്കിയ ബുദ്ധി

ഒരു ദിവസം പുലര്‍ച്ചെ കിന്നരി എഴുന്നേറ്റത് മിന്റു മാനിന്റെ കരച്ചില്‍ കേട്ടാണ്. മരപൊത്തിനുളളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കിന്നരി കണ്ടത് താഴെ നില്‍ക്കുന്ന മാന്‍ കൂട്ടമാണ്. കിന്നരി : എല്ലാവരും നന്നായി അണയ്ക്കുന്നുണ്ടല്ലോ, എന്തു പറ്റി മിന്റു: കിന്നരി ഞങ്ങള്‍ക്ക് ഒരു രക്ഷയുമില്ല രണ്ട് വേട്ടപട്ടികള്‍ വന്നിട്ടുണ്ട്. അവര്‍ കാരണം കാട്ടില്‍ ജീവിക്കാന്‍ ജീവിക്കാന്‍ വയ്യ. ഇതിനോടകം രണ്ടു പേരെ പിടിച്ചു. കിന്നരി : വേട്ടപട്ടികളോ, എവിടെ നിന്നു വന്നു. മിന്റു: അറിയില്ല , പുഴയോരത്ത് പുല്ലു തിന്നാന്‍ പോയപ്പോള്‍ പിന്നാലെ കൂടിയതാണ്. ഇന്നലെ വൈകിട്ട് താമസസ്ഥലത്തും എത്തി. മിന്നുവും, അപ്പുവും കിന്നരിയുടെ അടുത്ത് എത്തി. അപ്പു: സൂക്ഷിക്കണം, വേട്ടപട്ടികള്‍ എല്ലാ തന്ത്രവും അറിയാം. മിന്നു : കിന്നരി ഇവര്‍ ഇവിടെ നില്‍ക്കട്ടെ ഞാന്‍ ഒന്ന് കറങ്ങിയിട്ട് വരാം. മിന്നു പറന്നു പൊങ്ങി അപ്പു: കൂട്ടുകാരെ നിങ്ങള്‍ ഇവിടെ വിശ്രമിക്ക് , പ്രശ്‌നം പരിഹരിക്കാനുളള വഴി കിന്നരി തേടുന്നുണ്ട്. പണ്ട് ഏതു പ്രശ്‌നം വന്നാലും ഒഴിഞ്ഞു മാറിയിരുന്ന അപ്പുവാണോ, കിന്നരി ഒരു ചിരിയോടെ അവനെ നോക്കി, എന്നിട്ട് ചോദിച്ചു. കിന്നരി : അപ്പു എന്തു വഴി കണ്ടെത്തും അപ്പു: മിന്നു പോയിട്ടു വരട്ടെ, കിന്നരിക്ക് എന്തെങ്കിലും എളുപ്പവഴി ഒക്കും എനിക്ക് ഉറപ്പാണ്. പറഞ്ഞു തീരും മുമ്പ് മിന്നു പറന്നെത്തി. താഴെ നിന്ന മാന്‍കൂട്ടം ചോദിച്ചു. എന്താ ആ ഭീകരന്‍ പട്ടികളെ കണ്ടോ, മിന്നു: അവര്‍ പുഴയ്ക്ക് അക്കരെ നിന്നാണ് വരുന്നത്, വെളളം കുറവായത് കാരണം, കുന്നിന്‍ ചെരുവിലൂടെ നീന്തിക്കയറാം, കിന്നരി: അവര്‍ ഇപ്പോള്‍ എവിടെയുണ്ട് മിന്നു : കുന്നിന്‍ ചെരുവില്‍ പാറക്കൂട്ടത്തിന്റെ താഴെയുണ്ട്. കിന്നരി: നമ്മള്‍ക്ക് അവിടെ വരെ പോകാം. അപ്പു: അവരെ പിടിക്കാനുളള സൂത്രം റെഡിയായോ കിന്നരി: മിന്റു നീ കൂടി വരണം മിന്നു: കിന്നരി അവര്‍ വേഗത്തില്‍ ഓടും ഇപ്പോള്‍ തന്നെ അവന്‍മാര്‍ മാനിറച്ചിയുടെ രുചി അറിഞ്ഞു കഴിഞ്ഞു. കിന്നരി : ഇവള്‍ വരട്ടെ , മാന്‍കുട്ടിയെ കണ്ടാലല്ലേ അവന്‍മാര്‍ നമ്മുടെ വലയില്‍ കുടുങ്ങുകയുളളു. അപ്പു : കിന്നരി , എന്താ നിന്റെ മനസ്സില്‍ കിന്നരി: അവര്‍ കിടക്കുന്ന പാറകൂട്ടത്തില്‍ ഒരു ഗുഹയുണ്ട്. അതിനകത്തേക്ക് അവരെ ഓടിച്ചു കയറ്റണം, ബാക്കി അവിടെച്ചെല്ലുമ്പോള്‍ പറയാം. കിന്നരിയും സംഘവും പാറക്കൂട്ടത്തിന്റെ താഴെയെത്തി. അങ്ങുമാറി, മൂന്ന് തടിയന്‍ പട്ടികള്‍ ഒരു മാനിനെ തിന്ന് തീര്‍ത്ത് കിടക്കുന്നു. മിന്റു: കിന്നരി, എനിക്ക് പേടിയാവുന്നു എന്നെ കണ്ടാല്‍ അവന്‍മാര്‍ തിന്നും. കിന്നരി: നീ പേടിക്കണ്ട, ഞാന്‍ പറയുന്നതുപോലെ ചെയ്യണം. മിന്റു : എന്താണ് ? കിന്നരി : അവരുടെ മുന്നില്‍ ചെന്നിട്ട് ശ്രദ്ധയാകാര്‍ഷിക്കണം, എന്നിട്ട് ഓടി ഈ കാണുന്ന ഗുഹയിലേക്ക് കയറണം. മിന്റു: അപ്പോള്‍ അവര്‍ പിടിക്കില്ലേ കിന്നരി: ഇതിന്റെ അങ്ങേ അറ്റത്ത് ചെറിയൊരു വാതിലുണ്ട്, അതിലേ ഇറങ്ങണം, മിന്റു: ആ വാതിലിലൂടെ ഇഴഞ്ഞ് ഇറങ്ങണ്ടെ, ഞാന്‍ വലുതല്ലേ, കിന്നരി : ഗുഹയിലേക്ക് കയറുമ്പോള്‍ നീ ചെറുതാകും മിന്നു: മിന്റു നീ ധൈര്യമായിട്ട് കിന്നരി പറയുന്നതുപോലെ ചെയ്യ് . ഒരു പ്രശ്‌നവും ഉണ്ടാകില്ല. കിന്നരി: അപ്പു നീ ഗൂഹയുടെ വാതുക്കല്‍ ഇരിക്കുന്ന കല്ലു കണ്ടോ, അതിന്റെ പിന്നില്‍ മറഞ്ഞിരിക്കണം. പട്ടികള്‍ അകത്തുകയറിയാല്‍ ഉന്തി വാതില്‍ അടയ്ക്കണം. ഇനി മിന്റുവും കൂട്ടരും പണിതുടങ്ങിക്കോ, കിന്നരി പറയേണ്ട താമസം മിന്റു വേട്ടപട്ടികളുടെ മുന്നില്‍ കൂടി ഓടി. കൊഴുത്ത് തടിച്ച മിന്റുവിനെ കണ്ട ഭീമന്‍ വേട്ടപട്ടികള്‍ അവര്‍ക്ക് പിന്നാലെ കുരച്ചു കൊണ്ട് പാഞ്ഞു. ശരം വിട്ടപോലെ പാഞ്ഞ മിന്റു ഗുഹയ്ക്കുളളിലേക്ക് ഓടിക്കയറി. കിന്നരി: കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, വനദേവതെ മിന്റു ചെറുതാവട്ടെ, ഗുഹയ്ക്കുളളില്‍ കയറിയ മിന്റു കുട്ടിമാനായി മാറി കിന്നരിക്ക് പിന്നാലെ ഓടി പിന്നിലെ ചെറിയ മാളത്തിലൂടെ പുറത്ത് കടന്നു. ഗുഹയുടെ മുന്നിലെത്തിയ വേട്ട നായ്ക്കള്‍ പറഞ്ഞു. മണ്ടന്‍ മാന്‍ അവന്‍ ഇതിനകത്ത് കുടുങ്ങി നമ്മള്‍ക്ക് കയറി പിടിക്കാം. മിന്റു പുറത്ത് കടന്നത് അറിയാതെ തടിയന്‍മാന്‍ മൂന്നും അകത്തുകയറി, പാറക്കൂട്ടത്തിന് മുകളില്‍ ഇരുന്ന മിന്നു ഉച്ചത്തില്‍ പറഞ്ഞു. അപ്പു കല്ല് ഉരുട്ട്, കേള്‍ക്കേണ്ട താമസം അപ്പു ഭീമന്‍ കല്ലുകൊണ്ട് ഗുഹയുടെ വാതില്‍ അടച്ചു. വാ നമ്മള്‍ക്ക് കാട്ടിലേക്ക് മടങ്ങാം. കിന്നരിക്കൊപ്പം മടങ്ങുമ്പോള്‍ മിന്റു ചോദിച്ചു. മിന്റു കിന്നരി, അവര്‍ അതിനുളളില്‍ കിടന്ന് ചാവില്ലേ കിന്നരി : എന്താ സങ്കടമുണ്ടോ? അപ്പു: മിന്റു , ആ ദുഷ്ടന്‍മാര്‍ അവിടെ കിടന്ന് ചാവട്ടെ നിനക്ക് എന്താ, മിന്റു: എന്നാലും ഞാനല്ലേ അവരെ ചതിയില്‍ പ്പെടുത്തിയത്. കിന്നരി : നീ വിക്ഷമിക്കണ്ട,അവര്‍ ചാവില്ല. ആ ഗുഹയ്ക്കുളളില്‍ വെളളമുണ്ട്. അതുമാത്രം കുടിച്ച് അതിനുളളില്‍ രണ്ടു ദിവസം കിടക്കുമ്പോള്‍ മെലിയും. അപ്പോള്‍ ചെറിയ വാതിലിലൂടെ ഇഴഞ്ഞ് പുറത്തിറങ്ങിക്കോളും. അപ്പു : അന്നേരം , അവര്‍ വീണ്ടും ഇവരെ ശല്യം ചെയ്യില്ലേ. കിന്നരി: ഇല്ല , തളര്‍ന്നു കഴിഞ്ഞതിനാല്‍ അവര്‍ വേഗം പുഴകടന്ന് അവരുടെ യജമാനന്റെ അടുത്ത് പൊയ്‌ക്കോളും. അവിടെ അവര്‍ക്ക് കഷ്ടപ്പെടാതെ ഭക്ഷണം കിട്ടും. അപ്പു: എന്താ ഉറപ്പ്, കിന്നരി: ഇവര്‍ ആരോ വളര്‍ത്തിയ വേട്ടപട്ടിയാണ്, പുഴകടന്ന് വന്നപ്പോള്‍ ഇറച്ചി കിട്ടിയതുകൊണ്ട് ഇവിടെ ചുറ്റിക്കറങ്ങിയതാണ്, പട്ടിയാകുമ്പോള്‍ യജമാനനെ തേടിപോകും. അതാണ് ഇവയുടെ ശീലം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ