2013 മാർച്ച് 31, ഞായറാഴ്‌ച
ഭൂതം ഇറങ്ങിയ ആഞ്ഞിലിമരം
രാവിലെ ഉറക്കമുണര്‍ന്ന കിന്നരിയെയും, അപ്പുവിനെയും തേടിയെത്തിയ ചൂടുവാര്‍ത്ത ഇതായിരുന്നു കാട്ടില്‍ ഭൂതം ഇറങ്ങി
വക്രന്‍ കരടിയെ ഭൂതം പിടിച്ചു.
മിന്നുവാണ് ഒറ്റശ്വാസത്തില്‍ ഇത്രയും കാര്യങ്ങള്‍ അറിയിച്ചത്
അപ്പു : എന്നിട്ട് വക്രന്‍ ചത്തോ,
്മിന്നു: ഇല്ല പേടിച്ച് പനിപിടിച്ച് വൈദ്യശാലയിലാണ്,
കിന്നരി:നമ്മള്‍ക്ക് പോയി വക്രനെ ഒന്നു കാണണ്ടെ
അപ്പു : എന്തിനാ, ആ ചതിയനെ കാണുന്നത്
കിന്നരി: അതു ശരിയല്ല, ആപത്ത് ഉണ്ടാകുമ്പോള്‍ നമ്മള്‍ ശത്രുതമറക്കണം, മാത്രമല്ല, ഭൂതം നാളെ നമ്മളെയെല്ലാം പിടിക്കില്ലേ,
അപ്പു: അയ്യോ, അത് ഓര്‍പ്പിക്കാതെ,
മിന്നു: കിന്നരി, ഭൂതം, നമ്മുടെ, ചെമ്പന്‍ കുരങ്ങനെയും പിടിച്ചു.
കിന്നരി: അവന്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു, പക്ഷെ അവന്റെ കയ്യിലുണ്ടായിരുന്നവരിക്കചക്കമുഴുവന്‍ ഭൂതം കൊണ്ടുപോയി.
കിന്നരി: വരിക്ക ചക്ക തിന്നുന്ന ഭൂതമോ, എനിക്ക് അത്യാവശ്യമായി വക്രനെ കാണണം
മിന്നുവും, അപ്പുവും കിന്നരിയും കൂടി കുരങ്ങു വൈദ്യശാലയിലേക്ക് വെച്ചുപിടിച്ചു.
മൂവര്‍ സംഘത്തെ കണ്ടപാടെ വൈദ്യര്‍ ചോദിച്ചു.
എന്താ നിങ്ങളെയും ഭൂതംപിടിച്ചോ,
അപ്പു: അതിനെന്താ, അങ്ങനെ ഒരുചോദ്യം
കുരങ്ങന്‍ വൈദ്യന്‍ : എന്റെ വൈദ്യശാല മുഴുവന്‍ ഭൂതം പനിക്കാരാണ്.
കിന്നരി: ആര്‍ക്കെങ്കിലും പരിക്കുണ്ടോ.
വൈദ്യന്‍ : അതാണ് അദ്ഭുതം ആര്‍ക്കും പരിക്കില്ല
അപ്പു: ഒരു പക്ഷെ ഇത് വല്ല വെജിറ്റേറിയന്‍ ഭൂതവുമായിരിക്കും. അതാണ് ആരെയും ആക്രമിക്കാത്തത്.
കിന്നരി: ഭൂതത്തിനെക്കുറിച്ച് എന്താണ് രോഗികള്‍ പറഞ്ഞത്. എങ്ങനെയാണ് രൂപം.
വൈദ്യന്‍: ആകെ കണ്ടത്,വക്രനാണ്, അവന്‍ പേടിച്ചിട്ട് ഇപ്പോഴും പിച്ചും പേയും പറയുകയാണ്.
ബാക്കിയുളളവര്‍ ശബ്ദം കേള്‍ക്കുമ്പോഴെ ബോധം പോയവരാണ്.
കിന്നരി: ഞങ്ങളൊന്ന് വക്രനെ കണ്ടോട്ടെ.
അപ്പു: എന്തിനാ കിന്നരി, അവന്‍ അവിടെ കിടക്കട്ടെ
കിന്നരി: അപ്പു നീ മിണ്ടാതെ കൂടെവാ, എനിക്ക് ആ ഭൂതത്തിന്റെ വിവരങ്ങള്‍ അറിയണം.
വക്രന്‍ കിടന്ന തടി കട്ടിലിനടുത്ത് മൂവര്‍ സംഘം എത്തി.
അപ്പു വിളിച്ചു വക്രാ, എടാ വക്രാ
ഒരുഞരക്കത്തോടെ വക്രന്‍ കണ്ണുതുറന്നു.
കിന്നരി: എന്താ വക്രാ നിനക്ക് പറ്റിയത്
വക്രന്‍: എനിക്ക് പറയാന്‍പോലും പേടിയാണ്.
ഭയങ്കര ശബ്ദത്തില്‍, തീയും പുകയുമായി ഒരു രൂപം ചാടിവരികയായിരുന്നു. അമ്മേ, ആ പുക എന്റെ കണ്ണു തകര്‍ത്തു
വലിയ കമ്പുപോലത്തെ കൈകൊണ്ട് കുത്താന്‍ വന്നു.
കാതടിപ്പിക്കുന്ന അലര്‍ച്ചയായിരുന്നു.
കിന്നരി : എവിടെ വെച്ചാണ് നീ ഭൂതത്തെ കണ്ടത്.
വക്രന്‍ പുഴയോരത്ത് പണ്ട് സിനിമാക്കാര്‍ വന്ന ആഞ്ഞിലിമരത്തിന് മുന്നില്‍
കിന്നരി : എപ്പോഴായിരുന്നു
വക്രന്‍: സന്ധ്യയ്ക്ക്, ഞാന്‍ നല്ല പഴങ്ങളുമായി വരികയായിരുന്നു.
കിന്നരി: ഇപ്പോള്‍ പിടികിട്ടി,ഭൂതം പഴക്കൊതിയനാണ്, നമ്മള്‍ക്ക് കാര്യം എളുപ്പമായി.
മിന്നു: കിന്നരി, എന്താണ് കാര്യം നീ പറ.
കിന്നരി: നീ പുഴയോരത്തെ ആഞ്ഞിലിമരം വരെ പോകണം അവിടെ എവിടെയെങ്കിലും മരത്തില്‍ വലിയ പോടുകള്‍ ( പൊത്ത്) ഉണ്ടോ എന്ന് നോക്കണം, ഞാനും , അപ്പുവും അവിടെ എത്താം.
അപ്പു: എന്താ കിന്നരി നിന്റെ പ്ലാന്‍, ഇത് ഭൂതത്തോടുളള കളിയാണ്.
കിന്നരി: നീ വാ, അപ്പു നമ്മള്‍ക്ക് മുളം കൂട്ടംവരെ പോകാം.
മുളം കൂട്ടത്തിനടുത്ത് എത്തിയ കിന്നരി, നീളം കൂടിയുളള കടിച്ച് പിടിച്ച് നടക്കാന്‍ അപ്പുവിനോട് പറഞ്ഞു.
എന്റെ തുമ്പിക്കൈ വേദനിക്കും എന്ന് പറഞ്ഞ് ആദ്യം അപ്പു പിണങ്ങിനിന്നു
.
കിന്നരി കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.
വമ്പന്‍ മുളയുടെ കനം കുറഞ്ഞ് പൊങ്ങുതടിപോലെയാവട്ടെ
അപ്പു തുമ്പികൈകൊണ്ട് പിടിച്ചപ്പോള്‍ തൂവല്‍ പോലെ മുളകൂടപോന്നു.
പുഴക്കരയിലേക്ക് നടന്നപ്പോള്‍ മിന്നു പറന്നു വരുന്നത് രണ്ടുപേരും കണ്ടു.
മിന്നു: കിന്നരി, പുഴയ്ക്കടുത്ത് ചെറിയ മരക്കൂട്ടത്തിന് പിന്നില്‍ ആല്‍മരത്തില്‍ വലിയപോത്തുണ്ട് , ആരോ അതിനുളളില്‍ താമസമുണ്ട്.
കിന്നരി : സംശയം ഒട്ടും വേണ്ട അത് ഭൂതം തന്നെയാണന്ന് ഉറപ്പിച്ചോളു.
മിന്നു: അതെന്താ കിന്നരി,
കിന്നരി: പണി ഇപ്പോള്‍ കാണിക്കാം, അപ്പു നീ ആ മുള വെളളത്തിലേക്ക് ഇട്.
അപ്പു: ഇപ്പോള്‍ റെഡിയാക്കിതരാം
കിന്നരി : മുള നീണ്ട് , മിന്നു പറഞ്ഞ മരപൊത്തില്‍ ചെല്ലട്ടെ , വനദേവതെ , വെളളം ചീറ്റട്ടെ.
കിന്നരി പ്രാര്‍ത്ഥിച്ച് തീര്‍ത്തില്ല , മുളം കൊഞ്ചിനുളളിലൂടെ വെളളം ആല്‍മരത്തിന്റെ് പ്പൊത്തിലേക്ക് ചീറ്റിതുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞില്ല, മരപൊത്തില്‍ നിന്ന് രണ്ട് വലിയ കുരങ്ങന്‍മാര്‍ വെളിയില്‍ ചാടി.
കിന്നരി : പറഞ്ഞു. അപ്പു അവരെ പിടിച്ചോ, കേള്‍ക്കേണ്ട താമസം അപ്പു ചാടി അവന്‍മാരെ പിടുത്തമിട്ടു.
കിന്നരി : നിങ്ങളല്ലേ, ഭൂതം എന്നു പറഞ്ഞു മൃഗങ്ങളെ പേടിപ്പിച്ചത്. എന്തു സൂത്രമാണ് പ്രയോഗിച്ചത്.
കുരങ്ങന്‍മാര്‍: സിനിമാക്കാര്‍ ഇട്ടിട്ടുപോയ ചുവന്ന ടോര്‍ച്ചും , കോളോമ്പികളുമാണ് ഉപയോഗിച്ചത്.
ആദ്യം തമാശയ്ക്ക് ചെയ്തതാണ് , പേടിച്ചവരുടെ കയ്യില്‍ നിന്ന് പഴങ്ങള്‍ കിട്ടി.യതോടെ അത് തുടര്‍ന്നു എന്നേയുളളു.
കിന്നരി: ഈ തട്ടിപ്പുമായി ഇനി വനത്തില്‍ കാണരുത്. സ്ഥലം വിട്ടോണം
കുരങ്ങന്‍മാര്‍ ജീവനും കൊണ്ട് ഓടി
അപ്പു: നിനക്ക് ഇത് എങ്ങനെ മനസിലായി കിന്നരി
കിന്നരി: ചക്കപ്പഴം ഭൂതം എടുത്തു എന്ന് മിന്നു പറഞ്ഞപ്പോഴെ ഇതിനു പിന്നില്‍ തട്ടിപ്പാണന്ന് ഞാന്‍ ഉറപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ