2013 ഏപ്രിൽ 9, ചൊവ്വാഴ്ച

ചിണ്ടന്‍ കടുവയുടെ പിറന്നാള്‍

കരിങ്കുന്നിന്റെ മുകളിലെ പാറയില്‍ മാനത്തേക്ക് നോക്കി കിടക്കുകയായിരുന്നു ചിന്നന്‍ അപ്പോഴാണ് ആ വിളി കേട്ടത് ചിന്നോ : എടാ ചിന്നോ ചിന്നന്‍ : നാശം മണ്ടന്‍ കരടി എഴുന്നളളുന്നുണ്ട് ഇനിസൈ്വര്യം തരില്ല :വിക്രന്‍ : നീയെന്താ നക്ഷത്രം എണ്ണി നോക്കുകയാണോ? എവിടെയെല്ലാം തിരഞ്ഞു നിന്നെ ചിന്നന്‍ :എന്താ, ആനയെ വല്ലതും തിന്നാന്‍ കിട്ടിയോ വക്രന്‍ : ഇല്ല, അത്തി മരത്തില്‍ നിന്ന് നല്ലൊരു തേന്‍ കൂടും അത്തി പഴങ്ങളും കിട്ടി, വയറും നിറഞ്ഞു. ഇത്തിരി മിച്ചമുണ്ട് നിനക്ക് വേണ്ടി. ചിന്നന്‍: പോടാ നല്ലൊരു മാനിനെ തിന്നുന്നത് സ്വപ്നം കണ്ടു കിടക്കുകയായിരുന്നു. അന്നേരമാണ് നാശം നീ വിളിച്ചത്. വക്രന്‍ :എവിടെ നിന്ന് കിട്ടി മാനിനെ ചിന്നന്‍ : ഓ, മരമണ്ടൂസിനെ കൊണ്ടു തോറ്റു. വക്രന്‍ :നീ തന്നെ തിന്നോ, അതിനെന്തിനാ എന്നോട് വഴക്കിടുന്നേ. പിണക്കത്തില്‍ മുഖം വീര്‍പ്പിച്ച് വിക്രന്‍ പാറയുടെ ഒരു ഭാഗത്ത് മാറി ഇരുന്നു. ചിന്നന്‍ :എടാ വക്രാ നമ്മുടെ ചിണ്ടന്‍ എവിടെയാണ് വല്ല വിവരവും ഉണ്ടോ? വക്രന്‍ പുലര്‍ച്ചെ വിട്ടു പിടിക്കുന്നത് കണ്ടു, ഏതോ അമ്മാവനെ കാണാനുണ്ടന്ന് പറഞ്ഞ് വൈകിട്ട് എത്തിക്കാണും ചിന്നന്‍ : ജിമ്പു അമ്മാവനെയായിരിക്കും, എങ്കില്‍ അവന് കോളായി നല്ല ഇറച്ചിയും , ഭക്ഷണവും കിട്ടും, നാളെ ഇവിടെ കാണുമോ എന്തോ? വക്രന്‍ : എന്താടാ വിശേഷം ചിന്നന്‍ : നമ്മുടെ ചിണ്ടന്റെ പിറന്നാളാണ് നാളെ വക്രന്‍ :ആതെയോ അവന് ഇത്തിരി തേന്‍ കൊടുക്കാം, ചിന്നന്‍ തേന്‍ മാത്രമാക്കണ്ട ഒരു ചക്കപ്പഴം കൂടി കൊടുക്ക് ദേഷ്യത്തോടെ ചിന്നന്‍ പറഞ്ഞു വക്രന്‍ :അതിപ്പോ എവിടെ കിട്ടും ചിന്നന്‍ :എടാ കരടി കടുവയ്ക്ക് ആരെങ്കിലും പഴം കൊടുക്കുമോ വക്രന്‍ : പിന്നെ എന്താവഴി, നീ പറ ചിന്നന്‍ :അവന് വയറ് നിറച്ച് തിന്നാന്‍ ഒരു മാനിനെ കൊടുക്കാം. വക്രന്‍ :നടന്നതു തന്നെ, ചത്തു കിടക്കുന്ന എലിയെ തിന്ന ജീവിക്കുന്നവനാണ്, മാനിറച്ചിയുടെ കഥ പറയുന്നത് ചിന്നന്‍ :അതിനൊരു വഴിയുണ്ട് നീ എന്റെ കൂടെ ഒന്ന് നിന്ന് തന്നാല്‍ മതി, നമ്മള്‍ക്ക് മൂന്ന് പേര്‍ക്കും കൂടി നാളെ പുഴക്കരയിലേക്ക് പോകാം അവിടെയാണ് കുഞ്ഞുമാനുകള്‍ ധാരാളം ഉളളത് പിറ്റേന്ന് തന്നെ ചിന്നന്‍ , ചിണ്ടന്‍ ചിന്നനെയും വക്രനേയും കൂട്ടി പുഴയോരത്തെത്തി ചിണ്ടന്‍ :ഹയ്യട നല്ല കൊഴുത്തുരുണ്ട മാന്‍ കുട്ടികള്‍ . വായില്‍ വെളളം നിറയുന്നു. ചിന്നന്‍ : മിണ്ടല്ലേ ചിണ്ടാ നമ്മള്‍ക്ക് മൂന്ന് വശത്തുകൂടി വളയാം . ഞങ്ങള്‍ രണ്ടുപേരും ഓടിച്ച് നിന്റെ മുന്നിലെത്തിക്കും ചാടി പിടിക്കണം ആല്‍ മരത്തില്‍ നിന്ന് പറന്നു പൊങ്ങിയ മിന്നുവിന്റെ കണ്ണില്‍ ഇവര്‍ പെട്ടു. മിന്നു : അയ്യോ, ദുഷ്ടന്‍മാര്‍ ആ മാന്‍കുട്ടികളെ വളയുകയാണല്ലോ, അയ്യയ്യോ, അത് മിന്റുവും കൂട്ടുകാരിയുമാണ്. മിന്നു. : കിന്നരി, കിന്നരി, ചിന്നനും കൂട്ടരും നമ്മുടെ മിന്റുവിന്റെയും കൂട്ടരുടെയും കഥ കഴിക്കും വേഗം വാ. കിന്നരി : അപ്പു നീവാ , നമ്മള്‍ക്ക് നോക്കാം. മിന്നു : എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പാവങ്ങളുടെ കാര്യം കഷ്ടത്തിലാവും. അപ്പു : അതാ അവരെ ആ വക്രനും , ചിന്നനും കൂടി ഓടിക്കുന്നു. കിന്നരി: ഇതിലെന്തോ സൂത്രമുണ്ട് മാനുകളെ ചാടി പിടിക്കാന്‍ മറഞ്ഞിരിക്കുന്ന ചിണ്ടനെ കിന്നരി കണ്ടു കിന്നരി: ഓ ഹോ ഇതാണ് സൂത്രം അല്ലേ, ചാടി പിടിക്കാന്‍ പതുങ്ങി ഇരിക്കുകയാണല്ലേ. നീ ഞാന്‍ ശരിയാക്കി തരാം അപ്പു അവരെ ഇപ്പം കൊല്ലും , ഞാന്‍ കണ്ണടയ്ക്കുകയാണ് എനിക്ക് ഈ ദുഷ്ടത കാണാന്‍ വയ്യ. കണ്ണടച്ചു നിന്ന അപ്പുവിനെ നോക്കി കിന്നരി പറഞ്ഞു 'കാടുകാക്കും വനദേവതെ, പറന്നു ചെന്ന് ഇടിക്കട്ടെ,' ചിണ്ടന്‍: ഗിര്‍ , നില്ലടാ അവിടെ, നിന്നെ ഞാനിന്ന് ശാപ്പിടും( കടുവാച്ചാര്‍ അലറിക്കൊണ്ട് മിന്റുവിന്റെ നേരെ ചാടി) മിന്റു : അയ്യോ അമ്മേ കൊല്ലല്ലേ ഡും, ഡും അയ്യോ,......... മാനിനെ പിടിക്കാന്‍ ചാടിയ ചിണ്ടന്‍ പന്തുപോലെ തെറിച്ച് പൊങ്ങിവീണു വിക്രന്‍ : ചിന്നാ അതാ ചിണ്ടന്‍ പറന്നു പോകുന്നു. രണ്ടു പേരും വെച്ചു പിടിച്ചു ചിന്നന്‍: എന്താ? എന്തു പറ്റി ? ചിണ്ടന്‍ : ദേഷ്യത്തോടെ കണ്ണുമിഴിച്ച് നോക്കി , എന്നിട്ട് പറഞ്ഞു. അറിയില്ല, ആ മാനിന് നേരെ ചാടിയതാണ് അന്നേരം എന്തോ പറന്നു വീണ് ഇടിച്ച് തെറിപ്പിച്ചു. വിക്രന്‍ : അതാ ആ മാനുകള്‍ അവിടെ അനങ്ങാതെ നില്‍ക്കുന്നു. അവരുടെ അടുത്ത് ഒരു ആനക്കുട്ടിയും ഉണ്ട്. നമ്മള്‍ക്ക് ഒന്നു പോയി നോക്കിയാലോ. ചിണ്ടന്‍ : ഒന്ന് എണീറ്റു നിക്കാന്‍ ശ്രമിച്ചു. വേദന കാരണം കരഞ്ഞുകൊണ്ട് വീണ്ടും അവിടെ തന്നെ കിടന്നു. ചിന്നന്‍ :വക്രാ ഇന്ന് ഒന്നും വേണ്ട , ഇവനെ എങ്ങനെയെങ്കിലും വൈദ്യന്റെ അടുത്ത് എത്തിക്കണം പിടിക്ക്. ഈ സമയം കുറ്റിക്കാടിന് മുന്നില്‍ പേടിച്ച് കണ്ണടച്ച് നിന്നിരുന്ന മിന്റുവിനോട് അപ്പു പറഞ്ഞു, എന്താ ഇങ്ങനെ നില്‍ക്കുന്നത്‌വീട്ടില്‍ പോകുന്നില്ലേ? മിന്റു : ഏ നീയോ, ഇവിടെ എന്നെ പിടിക്കാന്‍ വന്ന കടുവ എന്തിയേ, ഞാന്‍ ജീവന്‍ പോയതുതന്നെ എന്നു കരുതിയതാണ്. അപ്പു: അതാ അങ്ങോട്ട് നോക്ക് തിരിഞ്ഞ്‌നോക്കിയ മിന്നു കണ്ടത് വക്രനും ചിന്നുവും കൂടി കടുവയെ താങ്ങിയെടുക്കുന്നതാണ്. മിന്റു: ആരാണ് എന്നെ രക്ഷിച്ചത് , കടുവച്ചാരുടെ വയറ്റിലായി എന്നു കരുതിയതാണ് . എന്തായാലും ജീവന്‍ തിരിച്ചുകിട്ടി. അപ്പു: ഞങ്ങളാണ് നിന്നെ രക്ഷിച്ചത് ഒറ്റ ഇടിക്ക് ചിണ്ടനെ തെറിപ്പിച്ചതാണ്. മിന്റു ആര? പറന്നെത്തിയ കിന്നരിയും മിന്നുവും പറഞ്ഞു. അതേ മിന്റു കടുവയെ ഇടിച്ച് തെറിപ്പിച്ച് നിന്നെ രക്ഷിച്ചത് അപ്പുവാണ്, ഞങ്ങള്‍ കണ്ടതല്ലേ, അപ്പു: വെറുതെയാ, ഈ കിന്നരിയുടെ സൂത്രമാണ് നിന്റെ ജീവന്‍ രക്ഷിച്ചത്. മിന്റു :സൂത്രമോ? അപ്പു അതെ എന്നെ പറത്തികൊണ്ടു വന്ന് കടുവയുടെ ദേഹത്തേക്ക് ഇടിപ്പിച്ചത്കിന്നരിയാണ്. പാവം മിന്റു, അവള്‍ നിന്ന് കണ്ണു മിഴിച്ചു ആനക്കുട്ടി പറക്കുകയാ അപ്പു :കിന്നരി പ്ലീസ് എന്നെയൊന്ന് പറത്ത് , അല്ലെങ്കില്‍ ഇവള്‍ വിശ്വസിക്കില്ല. കണ്ണടച്ച് കിന്നരി പ്രാര്‍ത്ഥിച്ചു കാടുകാക്കും വനദേവതെ അപ്പുച്ചാരെ പറത്തിയാട്ടെ മിന്റു :നോക്കി നില്‍ക്കേ അപ്പൂപ്പന്‍ താടിപോലെ അപ്പു പറന്നു പൊങ്ങി. ചിറകടിച്ചു പറന്നു നടന്നു പതിയെ നിലത്തിറങ്ങിയ അപ്പുവിന്റെ അടുത്തേക്ക് മിന്റു ഓടി വന്നു മിന്റു : നന്ദിയുണ്ട് നിനക്കും കൂട്ടുകാര്‍ക്കും, കിന്നരി നിന്റെ സൂത്രത്തിലൂടെ ഞാന്‍ രക്ഷപെട്ട കാര്യം എന്റെ കൂട്ടരെ അറിയിക്കട്ടെ എവിടെ നിന്റെ കൂട്ടുകാര്‍? മിന്നു :അവര്‍ ഓടിപ്പോയി കാണും ജീവന്‍ പേടിച്ച് കിന്നരി: ഇനി എന്തായാലും കുറച്ച് നാളത്തേക്ക് ഭയക്കണ്ട. ചിണ്ടന്‍ കടുവയുടെ നടുവ് ശരിയാകണമെങ്കില്‍ സമയം കുറച്ചെടുക്കും. വക്രനും :, ചിന്നനും, താങ്ങിയിടിച്ച് നടത്തുമ്പോഴും ചിണ്ടന്റെ മനസ്സില്‍ ചിന്ത ഇതായിരുന്നു, എങ്കിലും മാന്‍കുട്ടിയുടെ കഴുത്തില്‍ പിടിവീഴും മുമ്പ് എന്നെ പാഞ്ഞുവന്ന് ഇടിച്ചു തെറിപ്പിച്ച ആ ഉരുണ്ട വസ്തു എന്തായിരുന്നു. തുടരും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ